Tag: KSEB

കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കും
Kerala

കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കും

Perinthalmanna RadioDate: 29-08-2023ഓഗസ്റ്റ് 30ന് കെ എസ് ഇ ബിയുടെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുമെന്ന് അറിയിപ്പ്. തുടർച്ചയായ അവധികൾക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസത്തിൽ ക്യാഷ് കൗണ്ടറുകളിൽ ഉണ്ടാകുന്ന അഭൂതപൂർവ്വമായ തിരക്ക് മൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.  ഓഗസ്റ്റ് 30ന് രാവിലെ ഒന്‍ പത് മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ എല്ലാ സെക്ഷൻ ഓഫീസുകളിലേയും ക്യാഷ് കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് പബ്ളിക് റിലേഷൻസ് ഓഫീസറുടെ ചുമതലയുള്ള ചീഫ് പേഴ്സണൽ ഓഫീസർ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ...
കെ.എസ്.ഇ.ബി. വൈദ്യുതി നിരക്കിൽ സർച്ചാർജ് പിടിച്ചു തുടങ്ങി
Kerala

കെ.എസ്.ഇ.ബി. വൈദ്യുതി നിരക്കിൽ സർച്ചാർജ് പിടിച്ചു തുടങ്ങി

Perinthalmanna RadioDate: 07-05-2023കെ.എസ്.ഇ.ബി. വൈദ്യുതിനിരക്കിൽ സർച്ചാർജ് പിടിച്ചുതുടങ്ങി. വൈദ്യുതി വാങ്ങുന്നതിനുവന്ന അധികചെലവാണ് ഇന്ധനസർച്ചാർജായി ഫെബ്രുവരി മുതലുള്ള വൈദ്യുതിനിരക്കിനൊപ്പം പിടിക്കുന്നത്. യൂണിറ്റിന് ഒമ്പതുപൈസ നിരക്കിലാണ് പിടിക്കുന്നത്. ആയിരം വാട്സുവരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസം 40 യൂണിറ്റിൽത്താഴെ ഉപഭോഗമുള്ളതുമായ ഗാർഹികോപഭോക്താക്കളെ സർച്ചാർജിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.രാജ്യത്തുണ്ടായ രൂക്ഷമായ കൽക്കരിക്ഷാമംമൂലം താപനിലയങ്ങളിൽ ഇറക്കുമതിചെയ്ത വിലകൂടിയ കൽക്കരി ഉപയോഗിച്ചതിനാൽ അവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിവിലയും കുതിച്ചുയർന്നിരുന്നു. ഇതോടെ 2022 ഏപ്രിൽമുതൽ ജൂൺവരെ കേരളത്തിന് വൈദ്യുതിവാങ്ങാൻ അധികവില നൽകേണ്ടിവന്നു. ഇങ്ങനെ ഓരോ മാസവുംവന്ന അധികചെലവ് അതതുമാസംതന്നെ കെ.എസ്.ഇ.ബി. ഈ താപനിലയങ്ങൾക്ക് നൽകിയിരുന്നു. ഈ തുക തിരിച്ചു പിടിക്കാനാണിപ്പോൾ ഇന്ധനസർച്ചാർജ് ഈടാക്കുന്നത്. ...
ഏപ്രിൽ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെഎസ്ഇബി
Kerala, Local

ഏപ്രിൽ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെഎസ്ഇബി

Perinthalmanna RadioDate: 08-03-2023ഏപ്രില്‍ ഒന്നു മുതല്‍ വൈദ്യുതി നിരക്കില്‍ കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത് യൂണിറ്റിന് 41 പൈസയുടെ വര്‍ധന. ഗാര്‍ഹിക ഉപഭോക്താക്കളുള്‍പ്പെടെ 6.19 ശതമാനത്തിന്റെ വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ച താരിഫ് പെറ്റീഷനില്‍ ബോര്‍ഡ് ആവശ്യപ്പെടുന്നത്. ഇത് കമ്മിഷന്‍ അംഗീകരിച്ചാല്‍ ഏറ്റവും കുറഞ്ഞ വൈദ്യുതി നിരക്ക് 3.56 രൂപയായി ഉയരും.2022 മുതല്‍ 2025 വരെയുള്ള റവന്യൂ കമ്മി റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ചെങ്കിലും 2023 മാര്‍ച്ച് 31 വരെയുള്ള നിരക്ക് വര്‍ധന മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ബോര്‍ഡ് നല്‍കുന്ന താരിഫ് പെറ്റീഷന്‍ അനുസരിച്ച് 2023 ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് നിശ്ചയിക്കാമെന്നായിരുന്നു കമ്മിഷന്‍ തീരുമാനം. ഇതിനായി വൈദ്യുതി ബോര്‍ഡ് നല്‍കിയ അപേക്ഷയിലാണ് യൂണിറ്റിന് 41 പൈസയുടെ വര്‍ധന ആവശ്യപ്പെടുന്നത്. നിലവിലുളള നിരക്കിന്റെ 6.19 ശതമാനമാണിത്.1044 കോടി രൂ...
ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് കെഎസ്ഇബിക്ക് 39 കോടിയുടെ കുടിശ്ശിക
Local

ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് കെഎസ്ഇബിക്ക് 39 കോടിയുടെ കുടിശ്ശിക

Perinthalmanna RadioDate: 23-01-2023മലപ്പുറം: ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി ബോർഡിന് കുടിശ്ശികയായി കിട്ടാനുള്ളത് 39 കോടി രൂപ. മഞ്ചേരി, തിരൂർ, നിലമ്പൂർ സർക്കിളുകൾക്ക് കീഴിലെ കുടിശ്ശികയുടെ കണക്കാണിത്. ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത് മഞ്ചേരി സർക്കിളിലാണ്. 20.75 കോടി രൂപ. തിരൂർ സർക്കിളിൽ 12.60 കോടിയും നിലമ്പൂർ സർക്കിളിൽ 5.52 കോടി രൂപയും കുടിശികയായി കിട്ടാനുണ്ട്. കുടിശ്ശിക പിരിച്ചെടുക്കാൻ കെ.എസ്.ഇ.ബി ശ്രമിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. കുടിശ്ശിക നൽകാനുള്ള സർക്കാർ വകുപ്പുകളിൽ മുന്നിലുള്ളത് വാട്ടർ അതോറിറ്റിയാണ്. 18.48 കോടി രൂപ നൽകാനുണ്ട്. മഞ്ചേരി സർക്കിളിൽ 13.94 കോടിയും തിരൂരിൽ എട്ട് കോടിയും നിലമ്പൂരിൽ 4.54 കോടി രൂപയും വാട്ടർ അതോറിറ്റി കെ.എസ്.ഇ.ബിക്ക് നൽകാനുണ്ട്. കൃഷി വകുപ്പും ആഭ്യന്തര വകുപ്പും കോടികളുടെ കുടിശ്ശിക വരുത്തിയിട്ടുണ്ട്. അവശ്യ സർവീസുകളുടെ വൈദ്യുതി ബന്ധം വിച്ഛേദ...
ഉപഭോക്താക്കൾക്ക് ഉടൻ വൈദ്യുതി ബിൽ തുക അടക്കാന്‍  സൗകര്യമൊരുക്കുന്നു
Kerala

ഉപഭോക്താക്കൾക്ക് ഉടൻ വൈദ്യുതി ബിൽ തുക അടക്കാന്‍  സൗകര്യമൊരുക്കുന്നു

Perinthalmanna RadioDate: 13-01-2023ഉപഭോക്താക്കൾക്ക് ഉടൻ വൈദ്യുതി ബിൽ തുക നൽകാൻ സൗകര്യമൊരുക്കും വിധം സ്പോട്ട് ബില്ലിങ് മെഷീനുകളുമായി കെ.എസ്.ഇ.ബി. യെസ് ബാങ്കുമായി സഹകരിച്ചാണ് പരീക്ഷണ പദ്ധതി കൊണ്ടു വരുന്നത്. ആദ്യ ഘട്ടം തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കും.ഇതിന്റെ ഭാഗമായി 200 സ്പോട്ട് ബില്ലിങ് മെഷീനുകൾ പ്രതിമാസം 90 രൂപ വാടകക്ക് യെസ് ബാങ്ക് നൽകും. മീറ്റർ റീഡർമാരുടെ കൈയിൽ മെഷീനുകൾ നൽകി പണം പിരിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് കെ.എസ്.ഇ.ബി ഡയറക്ടർമാരുടെ തീരുമാന ഉത്തരവ് ഇറങ്ങി.ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി പണം സ്വീകരിക്കാനാവുന്ന ആൻഡ്രോയ്ഡ് സോഫ്റ്റ് വെയർ ഉപയോഗിച്ചാകും പ്രവർത്തനം, കാർഡുകൾ സ്വൈപ് ചെയ്ത് പണം ഈടാക്കി തിരിച്ചു നൽകാം. ഇതിൽ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് സോഫ്റ്റ് വെയർ, എയ്സ് വെയർ ഫിൻടെസ് സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണ് നിർമിച്ചത്. ആറു മാസം പരീക്ഷണ അടിസ്ഥാ...
മാസം തോറും വൈദ്യുതി നിരക്ക് കൂട്ടുമോ? കെ.എസ്.ഇ.ബി യോഗം നാളെ
Kerala

മാസം തോറും വൈദ്യുതി നിരക്ക് കൂട്ടുമോ? കെ.എസ്.ഇ.ബി യോഗം നാളെ

Perinthalmanna RadioDate: 09-01-2023മാസം തോറും വൈദ്യുതിനിരക്ക് വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ളവ ചർച്ച ചെയ്യാൻ കെ.എസ്.ഇ.ബി യോഗം ചേരും. വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിലാണ് നാളെ ഉന്നതതല യോഗം ചേരുക. വൈദ്യുത വിതരണ കമ്പനികള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് മാസം തോറും ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനത്തിന്‍റെ വിലയിലുണ്ടാകുന്ന വർധന സർച്ചാർജായി വൈദ്യുതി നിരക്കില്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും ഈടാക്കാമെന്നാണ് കേന്ദ്ര വൈദ്യുതി ഭേദഗതി. ഇന്ധന സർച്ചാർജ് ഇപ്പോൾ മൂന്നു മാസത്തിലൊരിക്കലാണ് കണക്കാക്കുന്നത്. എത്ര തുക ഈടാക്കാമെന്ന് തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകളാണ്. കേരളത്തില്‍ കഴിഞ്ഞ കുറേക്കാലമായി സര്‍ചാര്‍ജ് ഈടാക്കുന്നതില്‍ കമ്മീഷന്‍ തീരുമാനം എടുത്തിട്ടില്ല. വൈദ്യുതി ഭേദഗതിയിലൂടെ കമ്മീഷന്‍റെ മുൻകൂർ അനുമതിയില്...
സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി
Kerala, Local

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി

Perinthalmanna RadioDate: 18-11-2022സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി. ഉപയോഗം കൂടിയ വൈകിട്ട് 6 മുതല്‍ 10 വരെ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. പകല്‍ സമയം നിരക്ക് കുറയ്ക്കാനും ആലോചനയുണ്ട്. നിരക്കുമാറ്റം ആവശ്യപ്പെട്ടു റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ഉപയോക്താക്കള്‍ സ്വയം നിയന്ത്രിച്ചാല്‍ നിരക്കുവര്‍ധന ബാധകമാകില്ലെന്നും മന്ത്രി പറഞ്ഞു.കെഎസ്ഇബിയുടെ തീരുമാനം ഗാർഹിക, വാണിജ്യ ഉപയോക്താക്കളുടെ വൈദ്യുതി ബിൽ ഉയരാൻ ഇടയാക്കും. വൻകിട ഉപയോക്താക്കൾ പുറത്തുനിന്നു നേരിട്ടു വൈദ്യുതി കൊണ്ടുവരികയും അതുവഴി കെഎസ്ഇബിയുടെ പ്രവർത്തനം താളംതെറ്റുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണു നിർദേശം. നടപ്പായാൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള സമയത്തു സാധാരണ നിരക്കും വൈകിട്ട് 6 മുതൽ രാത്രി 10 വരെയുള്ള പീക് അവേഴ്സിൽ കൂടിയ നിരക്കും രാത്രി 10 മുതൽ പു...