Tag: KSRTC Bus

തിരുവിഴാംകുന്നിലേക്കുള്ള കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു
Local

തിരുവിഴാംകുന്നിലേക്കുള്ള കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു

Perinthalmanna RadioDate: 09-06-2023പെരിന്തൽമണ്ണയിൽ നിന്ന് രാത്രി എട്ടരയ്ക്ക് വെട്ടത്തൂർ വഴി തിരുവിഴാംകുന്നിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കാത്ത തിൽ യാത്രക്കാർക്ക് ദുരിതം. ഈ സർവീസ് കോവിഡിനു ശേഷം കുറച്ചു ദിവസങ്ങൾ മാത്രമാണ് സർവീസ് നടത്തിയത്. രാത്രി എട്ടോടെയാണ് പെരിന്തൽമണ്ണയിൽ നിന്ന് വെട്ടത്തൂരിലേക്കുള്ള അവസാന ബസ്. ഇതിനു ശേഷം യാത്രക്കാർ വീടുകളിൽ എത്താൻ മറ്റു മാർഗങ്ങൾ കണ്ടെത്തണം. രാത്രി എട്ടരയ്ക്ക് ഉണ്ടായിരുന്ന ബസ് രാവിലെ 6ന് തിരുവിഴാംകുന്നിൽ നിന്ന് പെരിന്തൽമണ്ണയിലേ ക്കു സർവീസ് നടത്തിയിരുന്നത് യാത്രക്കാർക്ക് കൂടുതൽ പ്രയോജനപ്പെട്ടിരുന്നു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാ...
KSRTC ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്കും സെപ്റ്റംബർ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം
Kerala

KSRTC ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്കും സെപ്റ്റംബർ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം

Perinthalmanna RadioDate: 09-06-2023തിരുവനന്തപുരം: സെപ്റ്റംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും ഡ്രൈവറോടൊപ്പമുള്ള ക്യാബിനിൽ ഇരിക്കുന്ന വ്യക്തിക്കുമായിരിക്കും സീറ്റ് ബെൽറ്റ് ബാധകമാകുകയെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് തീരുമാനം ബാധകമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന രണ്ട് പേരും ഹെൽമറ്റ് ധരിക്കണം. ഇതിൽ ഒരാൾ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന സാഹചര്യമുണ്ടായാൽ അത് നിയമലംഘനമായി കണക്കാക്കുമെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്ത് ശരാശരി 12 പേരാണ് ഒരു ദിവസം റോഡപകടങ്ങളിൽ മരണപ്പെടുന്നത്. ഈ കണക്ക് വച്ച് പരിശോധിക്കുമ്പോൾ കഴിഞ്ഞ നാല് ദിവസങ്ങളിൽ 48 മരണങ്ങൾ സം...
ബിഎംഎസ് പണിമുടക്ക് ബാധിച്ചില്ല; 94.5% ബസ്സുകളും നിരത്തിലിറങ്ങിയെന്ന് കെഎസ്ആര്‍ടിസി
Kerala

ബിഎംഎസ് പണിമുടക്ക് ബാധിച്ചില്ല; 94.5% ബസ്സുകളും നിരത്തിലിറങ്ങിയെന്ന് കെഎസ്ആര്‍ടിസി

Perinthalmanna RadioDate: 08-05-2023കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് സർവ്വീസിനെ ബാധിച്ചില്ല. ഏറ്റവും കൂടുതൽ  യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്ന തിങ്കളാഴ്ച പരമാവധി ബസുകൾ സർവ്വീസ് നടത്താൻ കെഎസ്ആർടിസിക്ക് കഴിഞ്ഞു. 94.5 % സർവ്വീസാണ് സംസ്ഥാന വ്യാപകമായി നടത്തിയത്.കഴിഞ്ഞ ആഴ്ച്ചയിൽ അവധി കഴിഞ്ഞ്  കൂടുതൽ സർവിസ് നടത്തിയ മെയ് 2 ന്   1819 സർവ്വീസുകൾ നടത്തിയ സൗത്ത് സോണിൽ ഇന്ന് 1732 സർവ്വീസുകളും (95%) , സെൻട്രൽ സോണിൽ 1438 ൽ 1270 ഉം (88%), നോർത്ത് സോണിൽ 1071 ൽ 1090 ഉം (102 %) സർവ്വീസുകൾ നടത്തി. കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാനത്ത് 4328 സർവ്വീസുകൾ നടത്തിയപ്പോൾ ഒരു വിഭാ​ഗം ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച ഇന്ന് 4092 സർവ്വീസുകളും (94.5% ) നടത്താനായി.ഏറ്റവും കൂടുതൽ ജനങ്ങൾ യാത്ര ചെയ്യുന്ന അവധികൾ കഴിഞ്ഞ് വരുന്ന തിങ്കളാഴ്ച്ച നടന്ന സമരം പൊതു...
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ബിഎംഎസ് പണിമുടക്ക് തുടങ്ങി, ദീർഘദൂര സർവീസുകളെ ബാധിക്കും
Local

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ബിഎംഎസ് പണിമുടക്ക് തുടങ്ങി, ദീർഘദൂര സർവീസുകളെ ബാധിക്കും

Perinthalmanna RadioDate: 08-05-2023ശമ്പളം പൂർണമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക് തുടങ്ങി. സമരം ദീർഘദൂര സർവീസുകളെ ബാധിച്ചേക്കും. സമരം ചെയ്യുന്നവർക്കെതിരെ അധികൃതർ ഡയസ്നോൺ പ്രഖ്യാപിച്ചു. ഈ മാസം ഇതുവരെ വിതരണം ചെയ്തത് ശമ്പളത്തിന്‍റെ ആദ്യ ഗഡു മാത്രമാണ്. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂർ നേരത്തേക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.പണിമുടക്കി സമരം ചെയുന്നത് ബിഎംഎസ് യൂണിയൻ മാത്രമാണെന്നതിനാൽ സർവീസുകളെ കാര്യമായി ബാധിക്കാനിടയില്ല. ദീർഘദൂര സർവീസുകളെ ബാധിക്കുമെങ്കിലും സാധാരണ സർവീസുകൾ മുടങ്ങില്ലെന്നാണ്  വിലയിരുത്തൽ. സമരത്തിൽ പങ്കെടുക്കുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രിയും അറിയിച്ചിട്ടുണ്ട്. ഏപ്രിലിലെ ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്.അഞ്ചാം തീയിതിക്ക് മുമ്പായി ശമ്പളം നൽ...
ജില്ലയിൽ ഏഴ് ടേക്ക് ഓവർ സർവീസുകൾ; ടിക്കറ്റ് നിരക്കിളവിലും ബസിൽ ആളില്ല
Local

ജില്ലയിൽ ഏഴ് ടേക്ക് ഓവർ സർവീസുകൾ; ടിക്കറ്റ് നിരക്കിളവിലും ബസിൽ ആളില്ല

Perinthalmanna RadioDate: 23-04-2023മലപ്പുറം: ടിക്കറ്റ് നിരക്കിൽ സ്വകാര്യ ബസുകളേക്കാൾ 30 ശതമാനം കുറവ് വരുത്തിയിട്ടും ടേക്ക് ഓവർ സർവീസുകൾ കെ.എസ്.ആർ.ടി.സിക്ക് ഉണർവേകുന്നില്ല. സ്വകാര്യ ബസുകളുടെ സൂപ്പർ ക്ലാസ് പെർമിറ്റ് തീരുന്ന മുറയ്ക്ക് ഏറ്റെടുക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ജില്ലയിൽ ഏഴ് സർവീസുകളാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്.മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ ഡിപ്പോകളിൽ നിന്നായി ഈമാസം 13നാണ് ടേക്ക് ഓവർ സർവീസ് ആരംഭിച്ചത്. മലപ്പുറത്ത് നിന്ന് രാവിലെ 5.40നും 6.05നും തൃശൂരിലേക്കും 6.52ന് കോഴിക്കോട്ടേക്കും ടേക്ക് ഓവർ സർവീസുണ്ട്. പെരിന്തൽമണ്ണയിൽ നിന്ന് രാവിലെ 5.30ന് താമരശ്ശേരിയിലേക്കും 6.45ന് കോഴിക്കോട്ടേക്കുമാണ് സർവീസ്. നിലമ്പൂരിൽ നിന്ന് രാവിലെ 5.30ന് തൃശൂരിലേക്കും 6.55ന് തിരുനെല്ലിയിലേക്കും സർവീസുണ്ട്. ഇവയെല്ലാം ഫാസ്റ്റ് പാസഞ്ചറാണ്. യാത്രക്കാർ കൂടുതലുള്ള സമയങ്ങളിലാണ് ടേക്ക്...
കെഎസ്ആർടിസിക്ക് തിരിച്ചടി; സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന് ഹൈക്കോടതി
Local

കെഎസ്ആർടിസിക്ക് തിരിച്ചടി; സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന് ഹൈക്കോടതി

Perinthalmanna RadioDate: 14-04-2023കൊച്ചി: സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന് ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു. നിലവിൽ പെർമിറ്റുള്ള ബസുകൾക്കാവും ഉത്തരവ് ബാധകമാകുക. ദൂരപരിധി ലംഘിച്ച് സർവീസ് നടത്തുന്നുവെന്ന പരാതിയെത്തുടർന്ന് സ്വകാര്യ ബസുകളുടെ ഇരുനൂറോളം റൂട്ടുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുക്കുകയും ബസ് സർവീസ് തുടങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയാകും.140 കിലോമീറ്റർ ദൂരപരിധിക്ക് അപ്പുറത്തേക്ക് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടതില്ലെന്ന ഗതാഗത വകുപ്പിന്റെ തീരുമാനം ചോദ്യംചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റർ ദൂരപരിധി നേരത്തേ നിശ്ചയിച്ചു നൽകിയിരുന്നതാണ്. എന്നാൽ സ്വകാര്യ ബസുകളിൽ പലതും ദൂരം കണക്കാക്കാതെ സർവീസ് നടത്തുന്നതായി പരാതി ഉയർന്നിരുന്നു. നിയമവിര...
സ്വകാര്യ ബസുകളുടെ അനധികൃത യാത്ര നിയന്ത്രിക്കാൻ ടിക്കറ്റ് നിരക്കിൽ ഇളവുമായി കെഎസ്ആർടിസി
Local

സ്വകാര്യ ബസുകളുടെ അനധികൃത യാത്ര നിയന്ത്രിക്കാൻ ടിക്കറ്റ് നിരക്കിൽ ഇളവുമായി കെഎസ്ആർടിസി

Perinthalmanna RadioDate: 13-04-2023സ്വകാര്യ ബസുകളുടെ അനധികൃത യാത്ര നിയന്ത്രിക്കാനായി ടിക്കറ്റ് നിരക്കിൽ ഇളവുമായി കെഎസ്ആർടിസി രം​ഗത്ത്. 140 കിലോമീറ്ററിന് മുകളിൽ പുതുതായി ആരംഭിച്ച ടേക്ക് ഓവർ ബസുകളിലാണ് ഇളവ് അനുവദിച്ചത്. ടേക്ക് ഓവർ സർവീസുകൾക്ക് 30 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തു വരുന്ന ദീർഘദൂര സർവീസുകൾക്കൊപ്പം എല്ലാം നിയമങ്ങളും ലംഘിച്ച് അനധികൃതമായി സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുകയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി നിരക്ക് ഇളവ് പ്രഖ്യാപിച്ചത്.അം​ഗീകൃത നിക്കറ്റ് നിരക്കുകൾ പാലിക്കാതെ അനധികൃതമായി കെഎസ്ആർടിസി ബസുകൾക്ക് മുന്നിലായാണ് പ്രൈവറ്റ് ബസുകൾ നിലവിൽ സർവീസ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് യാത്രക്കാർക്ക് ​ഗുണകരമാകുന്നതിനും കടുത്ത നഷ്ടം ഒഴിവാക്കുന്നതിനുമായി 140 കിലോമീറ്ററിന് മുകളിലായി പുതുതായി ടേക്ക് ഓവർ സർ...
റമദാനില്‍ വിശ്വാസികള്‍ക്ക് സിയാറത്ത് യാത്രയുമായി കെ.എസ്.ആര്‍.ടി.സി
Local

റമദാനില്‍ വിശ്വാസികള്‍ക്ക് സിയാറത്ത് യാത്രയുമായി കെ.എസ്.ആര്‍.ടി.സി

Perinthalmanna RadioDate: 10-04-2023പെരിന്തൽമണ്ണ: റമദാന്‍ വ്രതത്തോടനുബന്ധിച്ച്‌ വിശ്വാസികള്‍ക്ക് കെ.എസ്.ആര്‍.ടി.സി സിയാറത്ത് യാത്ര സംഘടിപ്പിക്കുന്നു.ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് മലപ്പുറം, പെരിന്തല്‍മണ്ണ ഡിപ്പോകളില്‍ നിന്ന് തീര്‍ഥാടന യാത്ര സംഘടിപ്പിക്കുന്നത്. മലപ്പുറം, തൃശൂര്‍ ജില്ലകളിലെ മഖ്ബറകള്‍ സന്ദര്‍ശിക്കാനാണ് കെ.എസ്.ആര്‍.ടി.സി അവസരമൊരുക്കുന്നത്.ഈ മാസം 23-നാണ് മലപ്പുറം ഡിപ്പോയില്‍നിന്ന് ആദ്യ സിയാറത്ത് യാത്ര പുറപ്പെടുക. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന യാത്രയില്‍ മലപ്പുറം ജില്ലയിലെ വലിയങ്ങാടി, പാണക്കാട്, മമ്ബുറം, പുതിയങ്ങാടി, പൊന്നാനി, പുത്തന്‍പള്ളി, വെളിയംകോട് തുടങ്ങിയ മഖ്ബറകള്‍ സന്ദര്‍ശിക്കാനാണ് അവസരം ലഭിക്കുക. തൃശൂര്‍ ജില്ലയിലെ മണത്തല, ചാവക്കാട് എന്നിവിടങ്ങളിലെ മഖ്ബറകള്‍ കൂടി സന്ദര്‍ശിച്ച്‌ വൈകീട്ട് ആറ് മണിക്ക് മലപ്പുറത്ത് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീക...
വർക്ക്‌ഷോപ്പുകൾ ക്രമീകരിച്ചിട്ടും അഞ്ചിലൊരു ബസ് കട്ടപ്പുറത്ത്
Local

വർക്ക്‌ഷോപ്പുകൾ ക്രമീകരിച്ചിട്ടും അഞ്ചിലൊരു ബസ് കട്ടപ്പുറത്ത്

Perinthalmanna RadioDate: 03-04-2023മാസം പത്തു കോടിയുടെ സ്പെയർ പാർട്‌സുകൾ വാങ്ങി, വർക്ക്‌ഷോപ്പുകൾ ക്രമീകരിച്ചിട്ടും കെ.എസ്.ആർ.ടി.സി.യുടെ അഞ്ചിലൊന്ന് ബസുകളും കട്ടപ്പുറത്ത്. 5422 ബസുകൾ ഉപയോഗിക്കാൻ കഴിയുമെങ്കിലും 4243 എണ്ണം മാത്രമാണ് നിരത്തിൽ ഇറക്കുന്നതെന്ന് മാർച്ചിൽ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ കെ.എസ്.ആർ.ടി.സി. പറയുന്നു.പുതിയ ബസുകളില്ലെന്ന് പരാതിപ്പെടുമ്പോഴാണ് കൈവശമുള്ള ബസുകൾ ഓടിക്കാതെ ഇട്ടിരിക്കുന്നത്. ബസുകൾക്ക് പഴക്കമുണ്ടെങ്കിലും കൃത്യമായി പരിപാലിച്ചാൽ വഴിയിലാകാതെ ഓടിക്കാനാകും. എന്നാൽ പരിചരണത്തിലെ വീഴ്ചയും അറ്റകുറ്റപ്പണി തീർത്ത് ഇറക്കുന്നതിലെ കാലതാമസവും കാരണം കട്ടപ്പുറത്തുള്ള ബസുകളുടെ എണ്ണം കുറയ്ക്കാൻ കഴിയുന്നില്ല. ഹൈക്കോടതിയിലെ കേസിൽ കഴിഞ്ഞദിവസം സർക്കാർ നൽകിയ സത്യവാങ്മൂലത്തിലും മെക്കാനിക്കൽവിഭാഗത്തിന്റെ വീഴ്ച പരാമർശിക്കുന്നുണ്ട്.ശനിയാഴ്ചത്തെ കണക്കുകൾ പരിശോധിച്ചാൽ 1161 ബസ...
കടുത്ത നടപടികളിലേക്ക് കെഎസ്ആർടിസി; സൗജന്യ പാസിലും പിടിവീഴും
Local

കടുത്ത നടപടികളിലേക്ക് കെഎസ്ആർടിസി; സൗജന്യ പാസിലും പിടിവീഴും

Perinthalmanna RadioDate: 06-03-2023കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സൗജന്യയാത്ര കർശനമായി നിയന്ത്രിക്കാൻ കെഎസ്ആർടിസി തീരുമാനം. വിദ്യാർഥി കൺസഷനും സൗജന്യ പാസുകളും നിയന്ത്രിക്കാൻ സോഫ്റ്റ്‌വെയർ വാങ്ങും. അംഗ പരിമിതർക്കും സ്വാതന്ത്ര്യ സമര സേനാനികൾക്കുമുള്ള സൗജന്യപാസ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ഇവ പുനഃപരിശോധിക്കും.കൺസഷൻ വേണ്ട വിദ്യാർഥികളുടെ പട്ടിക പ്രിൻസിപ്പലാണു നൽകേണ്ടത്. പരിശോധനയിൽ അർഹതയില്ലാത്തവരെ കണ്ടെത്തിയാൽ ആ സ്കൂളിനുള്ള കൺസഷൻ ഒരു വർഷം തടയും. കൺസഷൻ ചെലവ് വിദ്യാഭ്യാസ വകുപ്പും അംഗപരിമിത പാസിന്റെ പണം സാമൂഹികനീതി വകുപ്പും നൽകണമെന്ന് ആവശ്യപ്പെട്ട് ഇരു വകുപ്പുകൾക്കും കത്തു നൽകും.കൺസഷന് 130 കോടിയും സൗജന്യ പാസിന് 830 കോടിയാണ് ഒരുവർഷം വേണ്ടത്. ഇന്ത്യൻ ഓയിൽ കോർപറേഷനുള്ള 120 കോടി രൂപ കുടിശികയിൽ 40 കോടിയെങ്കിലും ഉടൻ നൽകിയില്ലെങ്കിൽ ഇന്ധനവിതരണം നിർത്തുമെന...