കെഎസ്ആര്‍ടിസിയ്‌ക്ക് ആശ്വാസം; ഗ്രാമവണ്ടി സര്‍വീസ് ബമ്പര്‍ ഹിറ്റ്
Perinthalmanna RadioDate: 03-05-2023കെ.എസ്.ആര്‍.ടി.സി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിയ്ക്ക് ജന പ്രിയമേറുന്നു.കെ.എസ്.ആര്‍.ടി.സി ഉത്തര മേഖലയില്‍ ഇതുവരെ ഏകദേശം 8874600 രൂപയാണ് ഗ്രാമവണ്ടിയുടെ വരുമാനം.മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടുന്ന കെ .എസ് .ആര്‍ .ടി .സി യുടെ ഉത്തര മേഖലയില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഗ്രാമവണ്ടി സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ സെപ്‌തംബറിലാണ് ജില്ലയില്‍ ചാത്തമംഗലത്ത് ഗ്രാമവണ്ടി ഓടി തുടങ്ങിയത്. ദിവസം 4995 രൂപയാണ് ശരാശരി വരുമാനം. സ്‌കൂള്‍ സമയത്തെ സര്‍വീസുകള്‍ കഴിഞ്ഞ് ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍, നായരുകുഴി, ആര്‍.ഇ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,നെച്ചൂളി കുടുംബാരോഗ്യ കേന്ദ്രം, വെളുത്തൂര്‍ ആയുര്‍വേദ ആശുപത്രി, നായരുകുഴി ഹോമിയോ ആശുപത്രി എ...


