അധിക സർവീസ് നടത്താതെ ജില്ലയിലെ കെഎസ്ആർടിസി യൂണിറ്റുകൾ
Perinthalmanna RadioDate: 25-12-2022മലപ്പുറം: അവധിക്കാലത്ത് മറുനാട്ടിൽ നിന്ന് ജില്ലയിലെത്താൻ യാത്രക്കാർ പ്രയാസപ്പെടുമ്പോഴും അധിക സർവീസുകളൊന്നും അയയ്ക്കാതെ ജില്ലയിലെ കെഎസ്ആർടിസി യൂണിറ്റുകൾ. ബസുകളുടെ ക്ഷാമമാണ് കാരണം പറയുന്നത്. അതേസമയം ദീർഘദൂര ബസുകളിൽ ഇന്നലെ കാലുകുത്താനിടമില്ലാത്ത വിധമായിരുന്നു യാത്ര. ഇന്നലെ രാവിലെ മൈസൂരുവിലേക്ക് പോയ പൊന്നാനി, പെരിന്തൽമണ്ണ യൂണിറ്റുകളുടെ സൂപ്പർ ഫാസ്റ്റ് ബസുകളടക്കം 4 മണിക്കൂറിലേറെ താമരശ്ശേരി ചുരത്തിൽ കുടുങ്ങിയതിനാൽ മടക്കയാത്രയും ഏറെ വൈകി. ഇതുവഴിയുള്ള ബസുകളെല്ലാം വൈകിയത് ജില്ലയിൽ നിന്നുള്ള യാത്രക്കാരെയും ഏറെ വലച്ചു.ജില്ലയിൽ നിന്ന് കഴിഞ്ഞ ദിവസം പാലായിലേക്ക് അയച്ച അധിക സർവീസുകൾ വിദ്യാർഥികൾക്ക് ആശ്വാസമായി. താൽക്കാലികമായി നിർത്തിവച്ച ചില സർവീസുകൾ ഓടിയതൊഴിച്ചാൽ ക്രിസ്മസ് തിരക്ക് നേരിടാൻ പ്രത്യേക സജ്ജീകരണങ്ങളൊന്നുമുണ്ടായില്ല.താൽക്കാലിക ജീവനക്കാരെ വീണ്ടും ...

