Tag: KSRTC Perinthalmanna

പ്രതിദിന വരുമാനത്തില്‍ റെക്കോർഡ് നേട്ടവുമായി മലപ്പുറം കെഎസ്‌ആര്‍ടിസിയും
Local

പ്രതിദിന വരുമാനത്തില്‍ റെക്കോർഡ് നേട്ടവുമായി മലപ്പുറം കെഎസ്‌ആര്‍ടിസിയും

Perinthalmanna RadioDate: 07-09-2023മലപ്പുറം: പ്രതിദിന വരുമാനത്തില്‍ റെക്കോർഡ് നേട്ടവുമായി മലപ്പുറം കെഎസ്‌ആര്‍ടിസിയും. ഓണാവധിക്കു ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച നാല് ഡിപ്പോകളിലും 35.54 ലക്ഷം രൂപ ഓടിയെടുത്തു. കെഎസ്‌ആര്‍ടിസി വടക്കൻ മേഖലയില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. 119 ശതമാനം നേട്ടമുണ്ടാക്കാനായി. അവധിദിനമായ ആഗസ്ത് 26 മുതല്‍ സെപ്തംബര്‍ നാലു വരെയുള്ള ദിവസങ്ങളിലും മികച്ച നേട്ടമുണ്ടാക്കാനായി.ഡിപ്പോകളില്‍ മലപ്പുറമാണ് വരുമാനത്തില്‍ മുന്നില്‍. 36 ഷെഡ്യൂളുകളില്‍ 138 സര്‍വീസ് നടത്തി 10,16,648 രൂപ ലഭിച്ചു. 9,04,953 രൂപ വരുമാനമുണ്ടാക്കി പെരിന്തല്‍മണ്ണ രണ്ടാമതായി. 36 ഷെഡ്യൂളുകളില്‍ 137 സര്‍വീസുകളാണ് നടത്തിയത്. 37 ഷെഡ്യൂളുകളില്‍ 134 സര്‍വീസ് നടത്തി നിലമ്പൂര്‍ 9,00,177 രൂപയും 35 ഷെഡ്യൂളുകളില്‍ 138 സര്‍വീസുകള്‍ നടത്തി പൊന്നാനി 7,32,980 രൂപയും വരുമാനമുണ്ടാക്കി. എല്ലാ ഡിപ്പോകളും...
പെരിന്തൽമണ്ണ – താമരശ്ശേരി റൂട്ടിൽ ഒരു മാസത്തിനിടെ 3 ബസുകൾ പിൻവലിച്ച് കെഎസ്ആർടിസി
Local

പെരിന്തൽമണ്ണ – താമരശ്ശേരി റൂട്ടിൽ ഒരു മാസത്തിനിടെ 3 ബസുകൾ പിൻവലിച്ച് കെഎസ്ആർടിസി

Perinthalmanna RadioDate: 12-06-2023പെരിന്തൽമണ്ണ: ഒരു മാസത്തിനിടെ പെരിന്തൽമണ്ണ താമരശ്ശേരി റൂട്ടിൽ കെഎസ്ആർടിസി പിൻവലിച്ചത് ഇരു ദിശകളിലേക്കുമുള്ള 3 വീതം ദീർഘദൂര സർവീസുകൾ, ഗുരുവായൂരിൽ നിന്ന് പെരിന്തൽമണ്ണ വഴി ഇരിട്ടിയിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് 7ന് പിൻവലിച്ചത്. തൃശൂരിൽ നിന്നു പെരിന്തൽമണ്ണ വഴി കാസർകോട്ടേക്കും കൽപറ്റയിലേക്കും തിരിച്ചും ഉള്ള സർവീസുകൾ കഴിഞ്ഞ മാസം ആരംഭിച്ച് രണ്ടാഴ്ചയ്ക്കിടെ പിൻവലിച്ചിരുന്നു.പെരിന്തൽമണ്ണയിൽ രാവിലെ 7.25ന് ആയിരുന്നു ഗുരുവായൂർ - ഇരിട്ടി ബസ് എത്തിയിരുന്നത്. തിരിച്ചുള്ള സർവീസ് രാത്രി 9.35ന് ആണ് പെരിന്തൽമണ്ണ കടന്നിരുന്നത്. ജില്ലയിലെ മഞ്ചേരി, അരീക്കോട്, കോഴിക്കോട് ജില്ലയിലെ മുക്കം എന്നിവിടങ്ങളിലെ യാത്രക്കാർക്കാണ് ഇത് ആശ്വാസമായിരുന്നത്.അതേ സമയം നിലവിൽ തൃശൂരിൽ പുലർച്ചെ 3 മണി കഴിഞ്ഞ് എത്തിയാൽ ഈ റൂട്ടിൽ നേരിട്ടൊരു ബസ് കിട്ടണമെങ്കിൽ 8 മണിക്കൂറിലധികം കാത്...
ജില്ലയിലെ 4 കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ കൊറിയർ സർവീസ് തുടങ്ങുന്നു
Local

ജില്ലയിലെ 4 കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ കൊറിയർ സർവീസ് തുടങ്ങുന്നു

Perinthalmanna RadioDate: 29-04-2023മലപ്പുറം: ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ കെ.എസ്.ആർ.ടി.സി. സ്വന്തം കൂറിയർ സർവീസ് തുടങ്ങുന്നു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 55 ഡിപ്പോകളിലാണ് സേവനമുണ്ടാകുക. ജില്ലയിലെ നാലു ഡിപ്പോകളാണ് ഇതിൽ ഉൾപ്പെടുക.ഡിപ്പോ ടു ഡിപ്പോ എന്ന നിലയിലായിരിക്കും സേവനം. 24 മണിക്കൂറിനകം സാധനങ്ങളും കവറുകളുമാണ് ആദ്യമെത്തിക്കുക. കോയമ്പത്തൂർ, തെങ്കാശി, െബംഗളൂരു, മൈസൂരു, നാഗർകോവിൽ എന്നിവിടങ്ങളിലേക്കും സേവനം ലഭ്യമാക്കും. രണ്ടുമാസത്തിനകം സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.2015-ൽ കെ.എസ്.ആർ.ടി.സി. മുഖേന സ്വകാര്യകമ്പനികൾ കൂറിയർ സർവീസ് തുടങ്ങിയിരുന്നെങ്കിലും അധികം മുൻപോട്ടു പോയില്ല. പുതിയ സർവീസ് കെ.എസ്.ആർ.ടി.സി.യുടെ പൂർണ നിയന്ത്രണത്തിലാകും.ഡിപ്പോകളിൽ രണ്ടു തരം സർവീസുകളാണ് ലഭിക്കുക. മലപ്പുറം ഡിപ്പോയിൽ 24 മണിക്കൂർ സേവനമുണ്ടാകും.പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ എന്നീ ഡിപ്പ...
പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ പൊതുശൗചാലയം നവീകരിച്ചു
Local

പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ പൊതുശൗചാലയം നവീകരിച്ചു

Perinthalmanna RadioDate: 26-03-2023പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി. പെരിന്തൽമണ്ണ ഡിപ്പോയിൽ നവീകരിച്ച പൊതു ശൗചാലയങ്ങളുടെ ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. പുരുഷന്മാരുടെയും സ്ത്രീകളുടെയും ശൗചാലയങ്ങളാണ് ടൈൽ പതിച്ചും സൗകര്യങ്ങൾ വർധിപ്പിച്ചും നവീകരിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് സിവിൽ മെയിന്റനൻസ് ആൻഡ് വെൽഫെയർ കമ്മിറ്റിയാണ് നവീകരണം നടത്തിയത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് കോർപറേഷൻ ശൗചാലയ നവീകരണ പദ്ധതിയുടെ ഭാഗമായാണ് പെരിന്തൽമണ്ണയിലെ പ്രവൃത്തി പൂർത്തിയാക്കിയത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ...
തിരുവാഴാംകുന്നിലേക്കുള്ള കെഎസ്ആർടിസി ബസ് സർവിസ് പുനരാരംഭിക്കണമെന്നാവശ്യം
Local

തിരുവാഴാംകുന്നിലേക്കുള്ള കെഎസ്ആർടിസി ബസ് സർവിസ് പുനരാരംഭിക്കണമെന്നാവശ്യം

Perinthalmanna RadioDate: 06-03-2023വെട്ടത്തൂർ: രാത്രി എട്ടരയ്ക്ക് പെരിന്തൽമണ്ണയിൽ നിന്ന് വെട്ടത്തൂർ വഴി തിരുവാഴാംകുന്നിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം.മുസ്തഫ പെരിന്തൽമണ്ണ താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ബസ് സർവീസ് ഇല്ലാത്തതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നു പെരിന്തൽമണ്ണയിൽ എത്തുന്ന യാത്രക്കാർ വീടുകളിൽ എത്താൻ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാ മഹനങ്ങളെ ആശ്രയിക്കണം. പെരിന്തൽമണ്ണ മുണ്ടത്ത് പാലത്തിന്റെ നവീകരണം നടക്കുമ്പോൾ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നു പോകാനുള്ള സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളി...
വെട്ടത്തൂർ വഴി തിരുവിഴാംകുന്നിലേക്കുള്ള കെഎസ്ആർടിസി സർവീസ് വീണ്ടും തുടങ്ങും
Local

വെട്ടത്തൂർ വഴി തിരുവിഴാംകുന്നിലേക്കുള്ള കെഎസ്ആർടിസി സർവീസ് വീണ്ടും തുടങ്ങും

Perinthalmanna RadioDate: 25-01-2023പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ നിന്ന് രാത്രി 8.30ന് വെട്ടത്തൂർ വഴി തിരുവിഴാംകുന്നിലേ ക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് പുന:രാരംഭിക്കുവാൻ നടപടി എടുക്കുമെന്ന് ജില്ലാ ക്ലസ്റ്റർ ഓഫിസർ വി.അബ്ദുൽ നാസർ അറിയിച്ചു. ഡ്യൂട്ടി പരിഷ്കരണ നടപടികൾ മാർച്ച് 31ന് അകം പൂർത്തീകരിക്കുന്നതോടെ എട്ടരയ്ക്ക് പുറപ്പെടുന്ന ബസ് സ്റ്റേ സർവീസ് ആക്കി മാറ്റും. യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന ബസ് സർവീസ് കോവിഡിന് ശേഷം മുടങ്ങിയത് ഏറെ പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ രാത്രി എട്ടോടെയാണ് പെരിന്തൽമണ്ണയിൽ നിന്ന് തിരുവിഴാംകുന്നിലേക്കുള്ള അവസാന ബസ്. ഇതിനു ശേഷം ദൂര സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പെരിന്തൽമണ്ണയിൽ എത്തി നാട്ടിലേക്ക് പോകണമെങ്കിൽ ഓട്ടോറിക്ഷയേയോ മറ്റു വാഹനങ്ങളെയോ ആശ്രയിക്കണം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.c...
തിരുവിഴാംകുന്നിലേക്ക് കെഎസ്ആർടിസി രാത്രി സർവീസ് പുനരാരംഭിച്ചില്ല
Local

തിരുവിഴാംകുന്നിലേക്ക് കെഎസ്ആർടിസി രാത്രി സർവീസ് പുനരാരംഭിച്ചില്ല

Perinthalmanna RadioDate: 24-01-2023പെരിന്തൽമണ്ണ:  പെരിന്തൽമണ്ണയിൽ നിന്ന് രാത്രി എട്ടരയ്ക്ക് വെട്ടത്തൂർ വഴി തിരുവാഴാംകുന്നിലേ ക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കാത്തതി നാൽ യാത്രക്കാർക്ക് ദുരിതം. കോവിഡിന് ശേഷം ദിവസങ്ങൾ മാത്രമാണ് ബസ് സർവീസ് ഉണ്ടായിരുന്നത്. നിലവിൽ രാത്രി എട്ടോടെയാണ് പെരിന്തൽമണ്ണയിൽ നിന്ന് തിരുവാഴാംകുന്നിലേക്കുള്ള അവസാന ബസ്. ഇതിന് ശേഷം യാത്രക്കാർ ഓട്ടോറിക്ഷയെയോ മറ്റു വാഹനങ്ങളെയോ ആശ്രയിക്കണം. രാത്രി സർവീസ് നടത്തുന്ന ബസ് രാവിലെ ആറിന് തിരിച്ച് തിരുവിഴാംകുന്നിൽ നിന്ന് പെരിതൽമണ്ണയിലേക്കും സർവീസ് നടത്തിയിരുന്നു. മലയോര മേഖലയിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ജീവനക്കാർക്കും വിദ്യാർഥികൾക്കും അടക്കം ഏറെ ഉപകാര പ്രദമായിരുന്ന ഈ സർവീസ്. യാത്രാക്ലേശം പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ അധികൃതർക്ക് പരാതി നൽകിയിരുന്നു.........................................
മൂന്ന് ഡിപ്പോകളിൽ നിന്ന് ഗവിയിലേക്ക് കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര
Local

മൂന്ന് ഡിപ്പോകളിൽ നിന്ന് ഗവിയിലേക്ക് കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര

Perinthalmanna RadioDate: 30-11-2022മലപ്പുറം : ജില്ലയിലെ കെഎസ്ആർടിസിയുടെ മൂന്ന് ഡിപ്പോകളിൽ നിന്ന് ഗവിയിലേക്ക് ഉല്ലാസ യാത്ര. രണ്ട് ദിവസത്തെ പാക്കേജാണ് പ്രഖ്യാപിച്ചത്. പത്തനംതിട്ട വഴിയാണ് യാത്ര. മലപ്പുറം ഡിപ്പോയിൽ നിന്ന് ഡിസംബർ 10നും പെരിന്തൽമണ്ണയിൽ നിന്ന് 20നുമാണ് യാത്ര. നിലമ്പൂരിൽ നിന്ന് 17നും 30നും പുറപ്പെടുന്ന 2 ട്രിപ്പുകളുമുണ്ട്. മലപ്പുറം, പെരിന്തൽമണ്ണ ഡിപ്പോകളിൽ നിന്ന് ആദ്യ ദിനം പുലർച്ചെ പുറപ്പെട്ട് കുമരകത്ത് ബോട്ടിങ് നടത്തിയ ശേഷം രാത്രി പത്തനംതിട്ടയിൽ തങ്ങുന്ന വിധത്തിലാണ് ക്രമീകരണം, അവിടെ നിന്ന് പിറ്റേന്ന് രാവിലെ 7ന് ഗവിയിലേക്ക് പുറപ്പെടും. ഗവിയിലും ബോട്ടിങ് ഉണ്ട്. ഉച്ച ഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടെയാണ് പാക്കേജ്. വിവരങ്ങൾക്ക്: മലപ്പുറം -9446389823, 9995726885, പെരിന്തൽമണ്ണ 9048848436, 9544088226, നിലമ്പൂർ - 7012968595, 9846869969. ...
കെ.എസ്.ആർ.ടി.സി.ക്ക് റോഡിൽ തടസ്സമായി നിന്ന സ്വകാര്യ ബസിനെതിരെ പരാതിയുമായി യാത്രക്കാർ
Local

കെ.എസ്.ആർ.ടി.സി.ക്ക് റോഡിൽ തടസ്സമായി നിന്ന സ്വകാര്യ ബസിനെതിരെ പരാതിയുമായി യാത്രക്കാർ

Perinthalmanna RadioDate: 23-11-2022പെരിന്തൽമണ്ണ: പാലക്കാട് -കോഴിക്കോട് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി. ബസിനെ പോകാൻ അനുവദിക്കാതെ തടസ്സം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരേ പരാതിയുമായി യാത്രക്കാർ. ചൊവ്വാഴ്ച രാവിലെ 9.25-ന് പെരിന്തൽമണ്ണയിൽ നിന്നാണ് സംഭവത്തിനു തുടക്കം. സിവിൽ സ്റ്റേഷനിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന യാത്രക്കാരും കെ.എസ്.ആർ.ടി.സി.യിൽ ഉണ്ടായിരുന്നു.പെരിന്തൽമണ്ണയിൽ നിന്ന് പുറപ്പെട്ട കൊട്ടക്കുഴിയിൽ എന്ന പേരിലുള്ള സ്വകാര്യ ബസ് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് പരാതി. കാതടപ്പിക്കുന്ന നിരോധിത ഹോൺ മുഴക്കിയും അമിത വേഗത്തിൽ മറികടന്നും മാർഗതടസ്സം സൃഷ്ടിച്ചെന്ന് പരാതിക്കാർ പറഞ്ഞു.പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ ബസുകൾ ആളെ കയറ്റാനായി നിർത്തിയിരുന്നു. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്ന് പുറത്തിറങ്ങുന്ന അതേ സമയം സ്വകാര്യ ബസ് മാർഗതടസ്സം സൃഷ്ടിച്ച...