കുമരകത്തേക്ക് വിനോദ യാത്രയുമായി പെരിന്തൽമണ്ണ കെഎസ്ആർടിസി
Perinthalmanna RadioDate: 15-11-2022പെരിന്തൽമണ്ണ: കുമരകത്തേക്ക് പുതിയ വിനോദ യാത്രാ പരിപാടിയുമായി പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോ. 26 ന് രാവിലെ 5ന് പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് യാത്ര പുറപ്പെടും. ഹൗസ് ബോട്ട് യാത്രയാണ് പ്രധാനം. ബോട്ട് ചാർജ്, ഉച്ച ഭക്ഷണം, ബസ് ചാർജ് ഉൾപ്പെടെ ഒരാൾക്ക് 1650 രൂപയാണ് ചാർജ്. മുൻകൂട്ടി ബുക്ക് ചെയ്യണം. ഇതിനകം മൂന്നാർ, വയനാട്, മലക്കപ്പാറ, നെല്ലിയാമ്പതി തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളിലേക്ക് പെരിന്തൽമണ്ണയിൽ നിന്ന് വിനോദ യാത്രാ സർവീസുകൾ നടത്തിയിട്ടുണ്ട്. 9048848436.
...





