കെഎസ്ആർടിസി ജില്ലാ ആസ്ഥാന യൂണിറ്റ് നിർമാണം ഉടൻ പുനരാരംഭിച്ചേക്കും
Perinthalmanna RadioDate: 28-12-2022മലപ്പുറം ∙ നിർമാണച്ചുമതല കെ റെയിൽ ഏറ്റെടുത്തതോടെ കെഎസ്ആർടിസിയുടെ മലപ്പുറം ജില്ലാ ആസ്ഥാന യൂണിറ്റ് കെട്ടിടത്തിന്റെ പണി ജനുവരിയിൽ പുനരാരംഭിച്ചേക്കും. പി.ഉബൈദുല്ല എംഎൽഎയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 2 കോടി രൂപ ഉപയോഗിച്ച് താഴത്തെ ടെർമിനലിന്റെയും ഒന്നാം നിലയുടെയും പണികളാണ് ആദ്യഘട്ടത്തിൽ നടത്തുക.ഇതിന്റെ പുതുക്കിയ എസ്റ്റിമേറ്റ് ഈ ആഴ്ച തന്നെ കെ റെയിൽ കൈമാറുമെന്നാണ് ധാരണ.ചുമതലയേറ്റെടുത്ത ശേഷം കെ റെയിൽ തയാറാക്കിയത് 2.14 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ്. എന്നാൽ 23ന് കെ റെയിൽ, കെഎസ്ആർടിസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് യൂണിറ്റിൽ നടത്തിയ പരിശോധനയ്ക്കിടെ ഇത് 2 കോടി രൂപയിൽ തന്നെ നിജപ്പെടുത്താൻ തീരുമാനിച്ചിരുന്നു.സെപ്റ്റിക് ടാങ്ക്, മാലിന്യക്കുഴി തുടങ്ങിയ ചില കാര്യങ്ങൾ കൂടി അധികമായി ഉൾപ്പെടുത്താൻ കെഎസ്ആർടിസി നിർദേശിച്ചു. ചില കാര്യങ്ങളിൽ ചെലവു ചുരുക്കാനും നിർദേശം ...

