പെൺകൂട്ടായ്മയിൽ നിർമ്മിച്ച കുളം കൗതുകമാകുന്നു
Perinthalmanna RadioDate: 04-02-2023മേലാറ്റൂർ: ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാർഡിൽ പെൺകൂട്ടായ്മയിൽ നിർമ്മിച്ച കുളം കൗതുകമാകുന്നു. ചെമ്മാണിയോട് അപ്പേങ്ങൽ വാസുദേവന്റെ മണ്ണാർക്കോട് പാടത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുളം നിർമ്മിച്ചത്. കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിനായാണ് കുളം തീർത്തത്. 2021-22, 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,14,243 രൂപ ചെലവിൽ എട്ടു മീറ്റർ നീളത്തിലും എട്ടു മീറ്റർ വീതിയിലുമാണ് കുളം നിർമ്മിച്ചിട്ടുള്ളത്.333 തൊഴിൽദിനങ്ങൾ പ്രയോജനപ്പെടുത്തിയാണ് കുളത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ആലപ്പുഴയിൽനിന്നെത്തിച്ച കയർഭൂവസ്ത്രംകൊണ്ടാണ് കുളത്തിന്റെ ചുറ്റുഭാഗത്തിനും സംരക്ഷണം ഒരുക്കിയത്. എൻ.ആർ.ഇ.ജി.എസ്. അസി. എൻജിനീയർ വി. അരുൺകൃഷ്ണൻ, ഓവർസിയർ ഷിനി രാമദാസ്, തൊഴിലുറപ്പ് പദ്ധതി എട്ടാം വാർഡ് മേറ്റ് പ്രജിത എന്നിവരുടെ നേതൃത്വത്തിൽ 15-ഓളം സ്ത്രീതൊഴിലാളികളാണ് കുളത്...

