സംസ്ഥാനപാതയിൽ കുന്നപ്പള്ളിയിൽ ഓവുപാലം അടഞ്ഞ് വെള്ളക്കെട്ട്
Perinthalmanna RadioDate: 08-07-2023പെരിന്തൽമണ്ണ: നിലമ്പൂർ - പെരുമ്പിലാവ് സംസ്ഥാന പാതയിൽ കുന്നപ്പള്ളി ആലും കൂട്ടത്ത് ഓവുപാലം അടഞ്ഞ് വെള്ളക്കെട്ട്. റോഡിന്റെ ഭാഗത്ത് വെള്ളം കെട്ടി നിന്നതോടെ ഗതാഗതവും പ്രയാസത്തിലായി. സമീപത്തെ വീട്ടുമുറ്റത്തേക്ക് വെള്ളം കയറുന്ന സ്ഥിതിയുമായിരുന്നു. നീർച്ചോലയിലെ വെള്ളം പോകുന്ന വലിയ പൈപ്പ് മണ്ണും ചെളിയും വന്ന് അടഞ്ഞതായിരുന്നു കാരണം. ഇതോടൊപ്പം ജൽജീവൻ മിഷൻ പദ്ധതിക്കായി സ്ഥാപിച്ച വലിയ പൈപ്പും ഒഴുക്കിന് തടസ്സമായി.ഈ പൈപ്പ് അശാസ്ത്രീയമായാണ് സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു. മഴ കനത്തതോടെയാണ് റോഡിലും വീട്ടു മുറ്റത്തും വെള്ളം നിറഞ്ഞത്. നാലു ദിവസമായി ദുരിതം തുടർന്നതോടെ നാട്ടുകാർ നജീബ് കാന്തപുരം എം.എൽ.എ. യോട് പരാതി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ പ്രദേശം സന്ദർശിച്ച എം.എൽ.എ റോഡ് കരാറുകാരായ കെ.എസ്. ടി.പി., ജലവകുപ്പ് ഉദ്യോഗസ്ഥൻ വിളിച്ചു വരുത്തി.വെള്ളക്കെട്ട് ...