Tag: Land Registration

ഇനി ഭൂമിയിടപാടുകൾക്ക് ചെലവേറും; ഏപ്രിൽ മുതൽ ഭൂമിയുടെ ന്യായവില 20 % വർധിക്കും
Kerala

ഇനി ഭൂമിയിടപാടുകൾക്ക് ചെലവേറും; ഏപ്രിൽ മുതൽ ഭൂമിയുടെ ന്യായവില 20 % വർധിക്കും

Perinthalmanna RadioDate: 28-03-2023ഏപ്രിൽ 1, 2023 മുതല്‍ ഭൂമിയുടെ ന്യായവില 20 ശതമാനം കൂടും. ആനുപാതികമായി റജിസ്ട്രേഷന്‍ ചെലവും ഉയരും. വസ്തു നികുതി അഞ്ച് ശതമാനം ഉയരുമെങ്കിലും ബജറ്റില്‍ പ്രഖ്യാപിച്ച കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്, അപേക്ഷാഫീസ് വര്‍ധനയില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സെന്‍റിന് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഏപ്രിൽ 1 മുതല്‍ 120000 ആകും. എട്ടുശതമാനം സ്റ്റാംപ് ഡ്യൂട്ടിയും രണ്ടുശതമാനം റജിസ്ട്രേഷന്‍ ഫീസും ചേര്‍ത്ത് വിലയുടെ 10 ശതമാനമാണ് എഴുത്തുചെലവ്. ന്യായവിലയിലെ വര്‍ധന റജിസ്ട്രേഷന്‍ ചെലവും കൂട്ടും. ന്യായവില ഒരു ലക്ഷമായിരുന്നപ്പോള്‍ 10000 രൂപയായിരുന്നു റജിസ്ട്രേഷന്‍ ചെലവ്. ന്യായവില 120000 ആകുന്നതോടെ റജിസ്ട്രേഷന്‍ ചെലവ് 12000 ആയി ഉയരും. 9600 സ്റ്റാംപ് ഡ്യൂട്ടിയും 2400 രൂപ റജിസ്ട്രേഷന്‍ ഫീസും. ന്യായവിലയേക്കാള്‍ മിക്കപ്പോഴും ഉയര്‍ന്നതായി...
ആധാരത്തിൽ വില കുറച്ച് കാണിക്കൽ; പിരിഞ്ഞു കിട്ടാനുള്ളത് 69.33 കോടി
Local

ആധാരത്തിൽ വില കുറച്ച് കാണിക്കൽ; പിരിഞ്ഞു കിട്ടാനുള്ളത് 69.33 കോടി

Perinthalmanna RadioDate: 20-03-2023മലപ്പുറം: ജില്ലയിൽ ആധാരങ്ങളുടെ അണ്ടർ വാല്വേഷൻ നടപടികളിലൂടെ പിരിഞ്ഞു കിട്ടാനുള്ളത് 69,33,81,847 രൂപ. 1986 ജനുവരി ഒന്നു മുതൽ 2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങൾ ഉൾപ്പെടെ ഉള്ളവയുടെ കണക്ക് പ്രകാരമാണിത്. ജില്ലയിലെ 27 സബ് രജിസ്ട്രാർ ഓഫിസുകളിലായി 27,201 ആധാരങ്ങളാണ് വില കുറച്ച് കാണിച്ചതു മൂലം അണ്ടർ വാല്വേഷൻ നടപടി നേരിടുന്നത്. മാർച്ച് 31 വരെ സബ് രജിസ്ട്രാർ ഓഫിസുകളിൽ പദ്ധതി പ്രകാരം അടവാക്കേണ്ട രജിസ്ട്രേഷൻ ഫീസ് പൂർണമായി ഒഴിവാക്കുകയും മുദ്ര വിലയുടെ 70 ശതമാനം കുറവ് വരുത്തിയിട്ടുമുണ്ട്. നടപടി നേരിടുന്നവർ 31ന് മുമ്പ് രജിസ്ട്രാർ ഓഫിസുകളിലെത്തി തുക അടക്കണം. അല്ലാത്ത പക്ഷം ഏപ്രിൽ ആദ്യ വാരം റവന്യൂ റിക്കവറി നടപടികളിലേക്ക് പ്രവേശിക്കുമെന്ന് ജില്ല രജിസ്ട്രാർ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio...
ഏപ്രിൽ മുതൽ ഭൂമിയിടപാടിന് ചെലവേറും; സബ് റജിസ്ട്രാർ ഓഫിസുകളിൽ തിരക്ക്
Kerala

ഏപ്രിൽ മുതൽ ഭൂമിയിടപാടിന് ചെലവേറും; സബ് റജിസ്ട്രാർ ഓഫിസുകളിൽ തിരക്ക്

Perinthalmanna RadioDate: 11-03-2023അടുത്ത മാസം ഒന്നു മുതൽ ഭൂമിയിടപാടിനു ചെലവേറുന്നതിനാൽ സംസ്ഥാനത്തെ സബ് റജിസ്ട്രാർ ഓഫിസുകളിൽ വൻ തിരക്ക്. സാമ്പത്തിക വർഷം പൂർത്തിയാകുന്നതിനു മുൻപു തന്നെ റജിസ്ട്രേഷൻ വകുപ്പ് ഇക്കുറി റെക്കോർഡ് വരുമാനവും നേടി. ഇൗ സാമ്പത്തിക വർഷം 4524.24 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. എന്നാൽ, ഫെബ്രുവരി ആയപ്പോൾത്തന്നെ വരുമാനം 4711.75 കോടി രൂപയിലെത്തി. ലക്ഷ്യമിട്ടതിനെക്കാൾ 187.51 കോടി രൂപയാണ് അധികം ലഭിച്ചത്. ഏപ്രിൽ 1 മുതൽ ഭൂമിയുടെ ന്യായവിലയിൽ 20% വർധനയാണു വരുന്നത്. റജിസ്ട്രേഷൻ ചെലവുകൾ വർധിക്കാൻ ഇതു കാരണമാകും.കഴിഞ്ഞ വർഷത്തെക്കാൾ 279.87 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണ ലഭിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം റജിസ്ട്രേഷൻ വരുമാനം ലഭിച്ചത്: 1069 കോടി രൂപ. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്: 629.96 കോടി രൂപ. സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ വരുമാനം 5,000 കോടി ര...
ഭൂമിയുടെ ന്യായവില കൂടും മുമ്പേ റജിസ്ട്രേഷന് തിരക്കേറും
Local

ഭൂമിയുടെ ന്യായവില കൂടും മുമ്പേ റജിസ്ട്രേഷന് തിരക്കേറും

Perinthalmanna RadioDate: 09-02-2023മലപ്പുറം ∙ ന്യായവില കൂടും മുൻപ് ഭൂമിയുടെ റജിസ്ട്രേഷൻ പൂർത്തിയാക്കണം; ജില്ലയിലെ റിയൽ എസ്റ്റേറ്റ് മേഖല ന്യായമായും ചിന്തിക്കുന്നത് ഈ വഴിക്കാണ്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 20% ന്യായവില വർധന ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാകുന്നതിനു മുൻപുള്ള നാളുകളിൽ ഭൂമി റജിസ്ട്രേഷനുകളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്ന് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു. നിലവിൽ ഭൂമി റജിസ്ട്രേഷന് ജില്ലയിൽ വലിയ തിരക്കില്ല. നേരത്തേ കരാറെഴുതിയ കേസുകളിൽ മാർച്ച് 31ന് മുൻപ് റജിസ്ട്രേഷൻ പൂർത്തിയാക്കാനാകും ശ്രമം.ഏപ്രിലായാൽ റജിസ്ട്രേഷനായി അധിക തുക മുടക്കേണ്ടി വരും. ന്യായവിലയുടെ 8% സ്റ്റാംപ് ഡ്യൂട്ടിയായും 2% റജിസ്ട്രേഷൻ ഫീസായുമാണ് ഈടാക്കുന്നത്. പുതുക്കിയ ന്യായവില വന്നാൽ അതിനനുസരിച്ച് റജിസ്ട്രേഷൻ നടപടികൾക്കുള്ള തുകയും വർധിക്കും. ജില്ലയിലെ പല വില്ലേജുകളിലും നിലവിലുള്ളതിനെക്കാൾ പതിനായിരത്...