Tag: Lane Traffic

ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് ഇന്നു മുതല്‍ പിഴ ഈടാക്കും; ശ്രദ്ധിക്കാം ഈ നിയമങ്ങൾ
Kerala

ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് ഇന്നു മുതല്‍ പിഴ ഈടാക്കും; ശ്രദ്ധിക്കാം ഈ നിയമങ്ങൾ

Perinthalmanna RadioDate: 11-01-2023ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് ഇന്നു മുതല്‍ പിഴ ഈടാക്കും. ആയിരം രൂപ പിഴ ചുമത്തുമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ ബോധവത്ക്കരണത്തില്‍ ആയിരത്തിലേറെ ലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്. റോഡ് സുരക്ഷാ വാരാചരണവും ഇന്നു തുടങ്ങുന്നതിനാല്‍ മറ്റു ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനും പരിശോധന കര്‍ശനമാക്കും.‘‘ഹെൽമറ്റ് വയ്ക്കാത്തത് ഉൾപ്പെടെ ചെറിയ ലംഘനങ്ങളായാണ് ആളുകൾ കാണുന്നത്. എന്നാൽ 54 ശതമാനം മരണങ്ങൾക്കും കാരണം ഹെൽമറ്റ് വയ്ക്കാത്തതാണ്. ലെയ്ൻ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ചെറിയ ലംഘനങ്ങൾ എന്നു വിചാരിക്കുന്നവ വലിയ ഭവിഷ്യത്തുകൾ ഉണ്ടാക്കും. ലംഘനങ്ങൾ തടയുന്നത് കർശനമായി നടപ്പാക്കാൻ ഈ വാരം ഉപയോഗിക്കുകയാണ്.’’– എസ്.ശ്രീജിത്ത് പറഞ്ഞു.*ലെയ്ൻ ട്രാഫിക് നിയമങ്ങൾ / നിർദേശങ്ങൾ*▪️ നാല...