പരിയാപുരം കിഴക്കേ മുക്ക് ലൈഫ് വീടുകളിലെ കുടുംബങ്ങള്‍ക്ക് ആവശ്യം അപകട നിവാരണം
Perinthalmanna RadioDate: 03-07-2023പെരിന്തല്‍മണ്ണ: കിടപ്പാടമില്ലാത്ത 14 കുടുംബങ്ങള്‍ക്ക് ചെങ്കുത്തായ മലമടക്കില്‍ ഭൂമിയും വീടും നല്‍കിയതില്‍ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത് അന്വേഷണത്തോട് ഒപ്പം പരിഹാരവും.വീഴ്ചകള്‍ അന്വേഷിക്കുന്നതോടൊപ്പം അനിവാര്യമായി വേണ്ടത് വീടുകള്‍ക്ക് സംരക്ഷണ ഭിത്തി നിര്‍മാണമാണ്.വിജിലൻസ് അന്വേഷണത്തോടെ പരിഹാരവും ഇവര്‍ പ്രതീക്ഷിക്കുന്നു. കുടുംബങ്ങള്‍ പലവട്ടം ഇക്കാര്യം ഉയര്‍ത്തി പഞ്ചായത്ത് ഭരണസമിതിയെ സമീപിച്ചതാണ്. മഴക്കാലത്ത് മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലുമടക്കം ഭീതിയിലാണ് ഇവിടെയുള്ളവര്‍. ഭവന നിര്‍മാണത്തിന് വേണ്ടത്ര സകര്യമില്ലാത്ത ഭൂമിയാണ് കുടുംബങ്ങള്‍ക്ക് ലഭിച്ചത്.വീടുകള്‍ പൂര്‍ത്തിയാവും മുമ്പേ താമസം തുടങ്ങിയ കുടുംബങ്ങളെ മലവെള്ളപ്പാച്ചില്‍ വന്നതോടെ കഴിഞ്ഞ വര്‍ഷം മാറ്റിപ്പാര്‍പ്പിച്ചിരുന്നു.തഹസില്‍ദാര്‍ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് ദുര്‍ഘടമായ സ...


