പൊളിച്ചു നീക്കുന്നതിനിടെ വീടിന്റെ ഭാഗം സമീപത്തെ വീടിനു മുകളിലേക്കു വീണു
Perinthalmanna RadioDate: 27-10-2023പെരിന്തൽമണ്ണ: പഴയ കോൺക്രീറ്റ് വീട് പൊളിച്ചു നീക്കുന്നതിനിടെ തൊട്ടടുത്ത വീടിനു മുകളിലേക്ക് പൊളിഞ്ഞുവീണു. അങ്ങാടിപ്പുറം പഞ്ചായത്തിലെ പൂപ്പലത്ത് ഇന്നലെ വൈകിട്ടാണ് അപകടം. തുന്നക്കാരൻ അലവിയുടെ വീടിനു മുകളിലേക്കാണ് സമീപത്തെ വീടു വീണ് നാശമുണ്ടായത്.മങ്കട കോണോംപുലാക്കൽ കോയയുടെ വീട് പൊളിച്ചുനീക്കുന്നതിനിടെയാണ് വീടിന്റെ മേൽക്കൂരയൊന്നാകെ സമീപത്തെ വീടിനു മുകളിലേക്ക് ചെരിഞ്ഞത്. ഈ വീട്ടിൽ കുട്ടികൾ ഉൾപ്പെടെ ആളുകളുണ്ടായിരുന്നു. ഇവരെല്ലാം പുറത്തേക്കോടി രക്ഷപ്പെട്ടു. ആർക്കും പരുക്കില്ല. പെരിന്തൽമണ്ണ അഗ്നിരക്ഷാ സേനാംഗങ്ങളും വാർഡ് അംഗം കെ.ടി.നാരായണനും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. പൊളിച്ച വീട് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ താങ്ങിനിർത്തിയിരിക്കുകയാണ്. ഇന്ന് ബന്ധപ്പെട്ട അധികൃതർ സ്ഥലം സന്ദർശിച്ച് അപകടസാധ്യത വിലയിരുത്തിയ ശേഷമേ പൊളിച്ച വീ...