Tag: Local News

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു
Local

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു

Perinthalmanna RadioDate: 06-03-2023മലപ്പുറം: ജില്ലയിൽ വഴിക്കടവ് പഞ്ചായത്തിൽ രണ്ട് വ്യക്തികൾക്ക് കോളറ സ്ഥിരീകരിച്ചു. പൊതുജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു. സമാന രോഗലക്ഷണങ്ങളുമായി മറ്റു 14 പേർ കൂടി ചികിത്സ തേടിയിട്ടുണ്ട് എന്നത് രോഗം പടർന്നു പിടിക്കാനുള്ള സൂചന നൽകുന്നുണ്ട്. എട്ട് പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ ആണ്.വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിൽ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനിൽ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് നിലവിൽ രോഗലക്ഷണങ്ങൾ കണ്ടത്. ഇതേ പുഴയിലേക്ക് തന്നെ സമീപത്തുള്ള നിരവധി ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നുണ്ട്. പുഴകളിൽ വെള്ളം വളരെ കുറഞ്ഞ ഈ സമയത്ത്,  ഇത് മലിനജലം കൂടുതൽ വെള്ളത്തിലേക്ക് കലരുന്നതിനും പുഴയിലെ വെള്ളം ...
സെവൻസ് ഫൈനൽ മൈതാനത്ത് ക്രഷർ- ക്വാറിക്കെതിരേ പ്രതിഷേധം
Local

സെവൻസ് ഫൈനൽ മൈതാനത്ത് ക്രഷർ- ക്വാറിക്കെതിരേ പ്രതിഷേധം

Perinthalmanna RadioDate: 21-02-2023പട്ടിക്കാട്: സെവൻസ് ഫുട്ബോൾ ഫൈനൽ നടക്കുന്ന മൈതാനത്ത്‌ ക്രഷർ-ക്വാറിക്കെതിരേ പ്രതിഷേധം. മണ്ണാർമല റിയൽസ്റ്റാർ സ്‌പോർട്ടിങ് ക്ലബ്ബ് സംഘടിപ്പിച്ച ഫ്ലഡ്‌ലിറ്റ് ഫുട്ബോൾ ടൂർണമെൻറ് ഫൈനലിലാണ് സംഘാടകരുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രതിഷേധപരിപാടി നടത്തിയത്. മണ്ണാർമലയെ മലിനമാക്കാൻ സമ്മതിക്കില്ലെന്നും ജനവാസമേഖലയിൽ ക്വാറി, ക്രഷർ അനുവദിക്കുകയില്ലെന്നുമുള്ള മുദ്രാവാക്യം ഉയർത്തിയായിരുന്നു മൈതാനത്ത്‌ റാലി സംഘടിപ്പിച്ചത്.വെറ്ററൻസ്, അണ്ടർ-20, ഓപ്പൺ ടൂർണമെൻറ് എന്നീ മൂന്നു വിഭാഗങ്ങളിലായിരുന്നു ഫൈനൽ മത്സരങ്ങൾ. വെറ്ററൻസ് വിഭാഗത്തിൽ റിയൽസ്റ്റാർ മണ്ണാർമലയും അണ്ടർ-20 വിഭാഗത്തിൽ ഫൻറാസ്റ്റിക് ഐലക്കരയും ഓപ്പൺ മത്സരത്തിൽ ഡി.വൈ.സി. മൊഖാംപടിയും വിജയിച്ചു.‌................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് ...
കൈവെള്ളയിൽ ഒതുങ്ങും; ഹിഷ്മ എഴുതിയ ചരിത്ര പുസ്തകം
Local

കൈവെള്ളയിൽ ഒതുങ്ങും; ഹിഷ്മ എഴുതിയ ചരിത്ര പുസ്തകം

Perinthalmanna RadioDate: 23-01-2023പെരിന്തൽമണ്ണ: മലബാർ കലാപത്തെ കുറിച്ച് മനോഹരമായ കുഞ്ഞൻ പുസ്തകം ഒരുക്കി പ്ലസ് ടു വിദ്യാർഥിനി. മൂർക്കനാട് വലിയ പാലത്തിങ്കൽ ഹിഷ്മ (17) ആണ് രണ്ടര സെന്റീമീറ്റർ നീളവും വീതിയും 3.1 സെന്റീ മീറ്റർ കനവുമുള്ള കയ്യെഴുത്ത് പുസ്തകം തയാറാക്കിയത്. മലബാർ 1921-22 എന്നാണ് പേര്. കറുത്ത മഷിയിൽ അച്ചടിയെ വെല്ലുന്ന കയ്യെഴുത്തുമായാണ് പുസ്തകം. കരുപറമ്പ് ഫാത്തിമ ഇസ്ലാമിക് കോളജിലെ വിദ്യാർഥിനിയാണ് ഹിഷ്മ. 201 പേജുകളുള്ള 1921 മുതൽ 1922 വരെ നടന്ന മലബാർ കലാപവും അനന്തര സംഭവ വികാസങ്ങളുമാണ് പ്രതിപാതിക്കുന്നത്. മുഹമ്മദാലിയുടെയും സലീനയുടെയും മകളാണ്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാ...
ഫാത്തിഫ ബത്തൂലിന് കണ്ണീരോടെ വിടനൽകി നാട്
Local

ഫാത്തിഫ ബത്തൂലിന് കണ്ണീരോടെ വിടനൽകി നാട്

Perinthalmanna RadioDate: 15-01-2023പെരിന്തൽമണ്ണ: ആർക്കും ആരെയും ആശ്വസിപ്പിക്കാനാവുന്നില്ല. ആഘോഷങ്ങൾ ഉയരേണ്ട വീടും നാടും തരിച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് ഭർത്തൃ വീട്ടിലേക്ക് പോകേണ്ടയാളെ ആ സമയം നാടാകെ യാത്രയാക്കിയത് തിരിച്ച് വരവില്ലാത്ത ഇടത്തേക്കായിരുന്നു.വിവാഹത്തലേന്ന് കുഴഞ്ഞു വീണ് മരിച്ച പാതായ്‌ക്കര സ്കൂൾപടി കിഴക്കേതിൽ ഫാത്തിഫ ബത്തൂലിനെ(19) കാണാൻ നാടാകെയെത്തി. വെള്ളിയാഴ്ച രാത്രി വീട്ടിൽ കൂട്ടുകാരും വീട്ടുകാരുമൊത്ത് ചിത്രമെടുക്കുന്നതിനിടയിലാണ് ഫാത്തിഫ കുഴഞ്ഞുവീണത്.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. വിവാഹത്തലേന്നത്തെ വിശേഷവസ്ത്രങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങിയ പ്രിയപ്പെട്ടവൾ വീണത് മരണത്തിലേക്കായിരുന്നെന്ന് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് വീട്ടുകാരും നാട്ടുകാരും. രണ്ടാഴ്ച മുൻപാണ് മൂർക്കനാട് സ്വദേശിയുമായി നിക്കാഹ് കഴിഞ്ഞിരുന്നത്. ഇ.എം.എസ്. ആശുപത്രി മോർച്ചറിയിലായിര...
വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണ് മരിച്ചു
Local

വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണ് മരിച്ചു

Perinthalmanna RadioDate: 14-01-2023പെരിന്തൽമണ്ണ ∙ വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ പ്രതിശ്രുത വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പാതായ്‌ക്കര സ്‌കൂൾപടിയിലെ കിഴക്കേതിൽ മുസ്‌തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. രാത്രി ഏഴിനാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. മൂർക്കനാട് സ്വദേശിയുമായി ഇന്നാണ് യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. രണ്ടാഴ്ച മുൻപാണ് ഇവരുടെ നിക്കാഹ് കഴിഞ്ഞത്.മൃതദേഹം മോർച്ചറിയിൽ. സഹോദരൻ: ഫവാസ്.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പുതുവർഷത്തിൽ അക്ഷരപ്പുലരിയുമായി പരിയാപുരം സെയ്ന്റ് മേരീസ് സ്കൂൾ
Local

പുതുവർഷത്തിൽ അക്ഷരപ്പുലരിയുമായി പരിയാപുരം സെയ്ന്റ് മേരീസ് സ്കൂൾ

Perinthalmanna RadioDate: 01-01-2023അങ്ങാടിപ്പുറം: പുതുവർഷത്തിൽ പുതിയ പുലരി വിടരുകയാണ് പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ. അറിവിൻ്റെയും സൗഹൃദത്തിൻ്റെയും കൂട്ടായ്മയുടെയും 'അക്ഷരപ്പുലരി'. ക്രിസ്മസ് അവധിക്കാലത്ത് അറിവുത്സവം ഒരുക്കി വിദ്യാർഥികളെ ചേർത്തുപിടിച്ചു, ഈ വിദ്യാലയം.കോവിഡ് കാലം കുട്ടികളിൽ ഉണ്ടാക്കിയ അറിവിൻ്റെ കുറവുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ അക്ഷരപ്പുലരി എന്ന പദ്ധതിക്ക് കഴിഞ്ഞ 24ന് തുടക്കമിട്ടത്. വിജയഭേരി, നല്ലപാഠം, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സീഡ് എന്നീ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ അധ്യാപകരും പൂർവവിദ്യാർഥികളും പൊന്ന്യാകുർശി ഐഎസ്എസ്  കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിലെ അധ്യാപക വിദ്യാർഥികളും കൂട്ടുചേർന്ന് ഒരുക്കിയ പരിശീലന പരിപാടി കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു.പല സാഹചര്യങ്ങളാൽ പഠനത്തിൽ പ്രയാസം അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് പരിശീലനം കരു...
ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍ ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ ആരംഭിച്ചു
Local

ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍ ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ ആരംഭിച്ചു

Perinthalmanna RadioDate: 27-12-2022പട്ടിക്കാട്: ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍ ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ ആരംഭിച്ചു. മൂന്ന് ഘട്ടങ്ങളായിട്ടാണ് ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ 187 സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റുകളില്‍ 6746 അംഗങ്ങളാണുള്ളത്. സ്‌കൂള്‍തല ക്യാമ്പില്‍ മികവ് തെളിയിച്ച 2008 കുട്ടികളാണ് ഉപജില്ലാ ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഓരേ യൂനിറ്റില്‍ നിന്ന് പ്രോഗ്രാമിങ്, ആനിമേഷന്‍ വിഭാഗങ്ങളില്‍ നാലു വീതം കുട്ടികളെയാണ് ഉപജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തിരിക്കുന്നത്.ലഹരി വിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന ഗെയിമുകള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷത്തെ ക്യാമ്പിന്റെ പ്രത്യേകത. ലഹരിയുടെ പിടിയില്‍ പെടാതെ കുട്ടിയെ സുരക്ഷിതയായി വീട്ടില്‍ എത്തിക്കുന്ന കമ്പ്യൂട്ടര്‍ ഗെയിം പ...