Tag: madrassa

അടുത്ത അധ്യയന വർഷം മുതൽ ഇ-മദ്രസകൾ തുടങ്ങും
Local

അടുത്ത അധ്യയന വർഷം മുതൽ ഇ-മദ്രസകൾ തുടങ്ങും

Perinthalmanna RadioDate: 28-01-2023അംഗീകൃത മദ്രസകൾ ഇല്ലാത്ത നാടുകളിലെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി അടുത്ത അധ്യയനവർഷം മുതൽ ഇ-ലേണിങ്‌ മദ്രസകൾ ആരംഭിക്കാൻ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹകസമിതി യോഗം തീരുമാനിച്ചു.വിദേശരാജ്യങ്ങളിലടക്കം മദ്രസ പഠനത്തിന് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ കുട്ടികൾക്ക് ഇ-ലേണിങ്‌ മദ്രസ സംവിധാനം ഉപകാരപ്പെടും. മദ്രസ പഠനം നിർത്തിയശേഷം തുടർപഠനം ആഗ്രഹിക്കുന്നവർക്കും പ്രാഥമിക മതപഠനം ലഭിക്കാത്തവർക്കും പ്രത്യേക സിലബസ് തയ്യാറാക്കി പഠനം സാധ്യമാക്കും.സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് എക്‌സിക്യുട്ടീവ് അംഗങ്ങളായി മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലിയെയും പി.കെ. ഹംസക്കുട്ടി മുസ്‌ലിയാർ ആദൃശ്ശേരിയെയും ജനറൽബോഡി അംഗങ്ങളായി അബ്ബാസലി ശിഹാബ് തങ്ങൾ പാണക്കാട്, കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, ടി.പി. അഹ്‌മദ് സലീം എടക്കര, ഇബ്രാഹീം ഫൈസി പേരാൽ, മാണിയൂർ അബ്ദുറഹ...