മാലാപറമ്പിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പുതിയ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നു
Perinthalmanna RadioDate: 25-01-2023പുലാമന്തോൾ: മാലാപറമ്പിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ചിരട്ടാമലയിൽനിന്ന് ഫാത്തിമപുരം എസ്റ്റേറ്റ് വഴി പുതിയ പൈപ്പ്‌ലൈൻ സ്ഥാപിക്കും. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ ഷിനോസ്, ലില്ലിക്കുട്ടി, ജല അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർ ഫൈസൽ, ശ്രീജ, ജയശ്രീ, ഇബ്രാഹിം, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. മുൻപ് പരിയാപുരം, പുത്തനങ്ങാടി, എം.ഇ.എസ്. ആശുപത്രി പ്രദേശങ്ങളിലൂടെയായിരുന്നു മാലാപറമ്പിലേക്ക് കുടിവെള്ളമെത്തിയിരുന്നത്. ഈ ഭാഗങ്ങളിൽ കുടിവെള്ള കണക്ഷൻ വർധിച്ചപ്പോൾ മാലാപറമ്പിലേക്ക് വെള്ളമെത്തുന്നത് കുറഞ്ഞു.കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് പഞ്ചായത്ത് പൈപ്പ് ലൈൻ നീട്ടുന്ന പദ്ധതി പ്രാവർത്തികമാക്കുന്നത്. ഒരു കോടിയോളം രൂപ ചെലവ് പ്...

