Tag: Malappuram Collectrate

മലപ്പുറം കളക്ടറേറ്റിൽ ജനുവരി മുതൽ ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ്
Local

മലപ്പുറം കളക്ടറേറ്റിൽ ജനുവരി മുതൽ ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ്

Perinthalmanna RadioDate: 21-12-2022മലപ്പുറം: കളക്ടറേറ്റിൽ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ ജനുവരി ഒന്നുമുതൽ ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കും. മാർച്ച് 31-നകം എല്ലാ സർക്കാർ ഓഫീസുകളിലും ബയോമെട്രിക് സംവിധാനം നടപ്പാക്കണമെന്ന സർക്കാർ നിർദേശത്തിന്റെ ഭാഗമായാണിത്. ജില്ലയിൽ ആദ്യഘട്ടത്തിൽ കളക്ടറേറ്റിലാണ് ആധാർ അധിഷ്ഠിത പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുന്നത്.കോവിഡിനു മുൻപ്‌ പഞ്ചിങ് നിലവിലുണ്ടായിരുന്നെങ്കിലും ആധാറുമായി ബന്ധിപ്പിച്ചിരുന്നില്ല. പുതിയ സംവിധാനം നിലവിൽവരുന്നതോടെ ജീവനക്കാരുടെ ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കും. പഞ്ചിങ് നടപ്പാക്കുന്നതിനു മുന്നോടിയായി ജീവനക്കാരുടെ ആധാർ അധിഷ്ഠിത ഡേറ്റാബേസ് തയ്യാറാക്കും.നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ (എൻ.ഐ.സി.) വഴിയാണ് ഡേറ്റാബേസ് തയ്യാറാക്കുന്നത്. പഞ്ചിങ് കണക്ടിവിറ്റി, പഞ്ചിങ് കാർഡ് എന്നിവ കെൽട്രോണും സജ്ജീകരിക്കും. https://kllrdtv...