മങ്കട സാമൂഹിക ആരോഗ്യ കേന്ദ്രം ജില്ലാ കളക്ടർ സന്ദർശിച്ചു
Perinthalmanna RadioDate: 13-04-2023മങ്കട: കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സർക്കാർ നടപ്പാക്കുന്ന ആർ.സി.എച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്താനായി ജില്ലാ കളക്ടർ വി.ആർ പ്രേംകുമാറും അസി. കളക്ടർ കെ മീരയും മങ്കട സാമൂഹിക ആരോഗ്യ കേന്ദ്രം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം, മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ അസ്‌കറലി, മെഡിക്കൽ ഓഫീസർ അബ്ദുല്ല മണിമ, ബി.ഡി.ഒ കെ. സുജാത, ഡോ. നസീറ, ഡോ. ഫാത്തിമ റഹ്‌മത്ത്, നഴ്‌സിങ് സൂപ്രണ്ട് ആബിദ, എച്ച്.എസ്.എ റഷീദ്, എച്ച്.ഐ സിദ്ധീഖ് എന്നിവരുമായി ചർച്ച നടത്തി. ആർ.സി.എച്ച് പദ്ധതി കൂടുതൽ ഫലപ്രദമായി ബ്ലോക്കിൽ നടപ്പാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ ധാരണയായി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കു...

