Tag: malappuram district Panchayat

146 കോടിയുടെ കരട് പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്‌ വികസന സെമിനാർ
Local

146 കോടിയുടെ കരട് പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്‌ വികസന സെമിനാർ

Perinthalmanna RadioDate: 23-02-2023മലപ്പുറം:  ജില്ലയുടെ കാർഷിക വ്യാവസായിക രംഗത്തെ സമഗ്രമായ ഉത്പാദന വർദ്ധനവും, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പുരോഗതിയും പശ്ചാത്തല വികസനവും ലക്ഷ്യം വെക്കുന്ന 146.13 കോടിയുടെ കരട് പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്‌.ജില്ലാ പഞ്ചായത്ത്‌ മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഹാളിൽ വെച്ച് നടന്ന വികസന സെമിനാറിൽ ജില്ലാ പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബാണ് 2023-24 വാർഷിക പദ്ധതിയിയുടെ കരട് രേഖ അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു.  പ്രസിഡന്റ്‌ എം. കെ. റഫീഖ സെമിനാർ ഉത്ഘാടനം ചെയ്തു.വികസന ഫണ്ട്  വിഭാഗത്തില്‍ 99. 77 കോടി രൂപയും മെയിന്റനൻസ് ഗ്രാന്റ് വിഭാഗത്തല്‍ 40.68 കോടി രൂപയും മറ്റു വിഭാഗത്തിൽ 4.7 കോടി രൂപയും ഉൾപ്പെടെ ആകെ 146.13 കോടി രൂപയുടെ കരട് പദ്ധതികളാണ് യോഗത്തിൽ അവതരിപ്പിച്ചത്.             ...