ചെറിയ മഴ പെയ്താൽ പോലും മാനത്തുമംഗലം ബൈപാസ് ജംഗ്ഷൻ വെള്ളക്കെട്ടിൽ
Perinthalmanna RadioDate: 15-05-2023പെരിന്തൽമണ്ണ: ഊട്ടി റോഡിലെ മാനത്തുമംഗലം ബൈപാസ് ജംഗ്ഷനിൽ ചെറിയ മഴയിൽ പോലും വെള്ളക്കെട്ട്. കോഴിക്കോട്- പാലക്കാട് ബൈപാസ് റോഡിന്റെ കൂടി ഭാഗമാണ് ഈ ട്രാഫിക് ജംഗ്ഷൻ. ട്രാഫിക് ജംഗ്ഷനിൽ നിന്ന് വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കിയിട്ടില്ല. ഇതാണു വെള്ളക്കെട്ടിനു കാരണം. കഴിഞ്ഞ വർഷം കനത്ത മഴയിൽ റോഡ് കാണാത്തവിധം ദിവസങ്ങളോളം ഇവിടെ വെള്ളം കെട്ടി നിന്നിരുന്നു. ശാസ്ത്രീയ സംവിധാനം വഴി വെള്ളം ഒഴുക്കി കളയാൻ നടപടി എടുത്തില്ലെങ്കിൽ മഴക്കാലം വന്നാൽ ഇതുവഴി ഗതാഗതം അസാധ്യമാകും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ...

