Tag: manjeri accident

മഞ്ചേരിയിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവവ് മരിച്ചു
Kerala, Local

മഞ്ചേരിയിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവവ് മരിച്ചു

Perinthalmanna RadioDate :20-01-2022മലപ്പുറം: മഞ്ചേരി ചെട്ടിയങ്ങാടിയില്‍ പിക്കപ് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ മഞ്ചേരി പുല്ലൂര്‍ ഹാഫ് കിടങ്ങഴി വല്ലാഞ്ചിറ ഉസ്മാന്റെ മകന്‍ നൂറുദ്ദീന്‍(20) ആണ് മരിച്ചത്.ബുധനാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. മഞ്ചേരില്‍നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന നൂറുദ്ധീന്റെ ബൈക്കില്‍ എതിരേ വന്ന പിക്കപ് ഇടിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ഉമ്മുസല്‍മ. സഹോദരങ്ങള്‍: മുഹമ്മദ് സാബിത്ത്, അര്‍ശദ്.---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...