മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു
മലപ്പുറം: മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. മഞ്ചേരി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദി(65)നെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ദമ്പതിമാർ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വീട്ടിൽനിന്ന് ബഹളം കേട്ടെത്തിയ അയൽക്കാരാണ് കുത്തേറ്റനിലയിൽ കുഞ്ഞിമുഹമ്മദിനെ കണ്ടത്. ഉടൻതന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.നഫീസയും കുഞ്ഞിമുഹമ്മദും തമ്മിൽ പതിവായി വഴക്കിട്ടിരുന്നതായാണ് അയൽക്കാർ പറയുന്നത്. കസ്റ്റഡിയിലെടുത്ത നഫീസയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
...