മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
Perinthalmanna RadioDate: 06-01-2023മലപ്പുറം: മങ്കട ബ്ലോക്ക്പഞ്ചായത്തിന്റെ പാലൂർകോട്ട വ്യവസായ എസ്റ്റേറ്റിലെ 2.95 ഏക്കർ ഭൂമി ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി വിരമിക്കുന്നതിന്റെ തലേന്ന് അദ്ദേഹത്തിന്റെ ഭാര്യയടക്കം 14 പേർക്ക് ജൻമാധാരമായി എഴുതിക്കൊടുത്ത സംഭവത്തിൽ ബ്ലോക്ക്പഞ്ചായത്ത് ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വ്യാഴാഴ്‌ച രാവിലെ 11-ന് തുടങ്ങി ഉച്ചയ്ക്ക് രണ്ടുമണിവരെ പരിശോധന നീണ്ടു. ഇൻസ്‌പെക്ടർ എം.സി. ജിൻസ്റ്റന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പഞ്ചായത്ത് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. മുരളിയും സന്നിഹിതനായിരുന്നു. നിയമവശങ്ങളിൽ വ്യക്തത വരുത്താനാണ് അദ്ദേഹത്തെ കൂടെ കൊണ്ടുപോയത്.ഭൂമി വിൽപ്പനയ്ക്ക് ആധാരമാക്കിയ ഹൈക്കോടതി ഉത്തരവ്, ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി തയ്യാറാക്കിയ നടപടിക്രമങ്ങൾ, ഭരണസമിതി അംഗീകരിച്ച നിയമാവലി തുടങ്ങിയവയുടെ പകർപ്പ് വിജിലൻസ് എടുത്തിട്ടുണ്ട്. ഇവ പരിശോധിച്ച് തുട...


