ചേരിയം മലയിൽ പുലിയെ കണ്ട സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി
Perinthalmanna RadioDate: 25-01-2023മങ്കട: ആടിനെ മേയ്ക്കാൻ പോയ ആൾ പുലിയെ കണ്ട സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. ചേരിയം മലയിൽ എംഎം കുള ത്തിന് സമീപമാണ് മുതുകാടൻ ഹൈദ്രോസ് എന്ന ആൾ കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി പറയുന്നത്.ആടിനെ മേയ്ക്കുന്നതിനിടെ പുലി തൊട്ടടുത്ത സ്ഥലത്തു നിന്ന് ഇറങ്ങി ഓടുന്നത് കണ്ടെന്നാണ് ഹൈദ്രോസ് പറയുന്നത്. ഹൈദ്രോസിന്റെ ആടിനെ രണ്ടു മാസം മുൻപ് കാണാതായത് ഉൾപ്പെടെ ആറ് മാസത്തിനുള്ളിൽ എട്ട് ആടുകളെ കാണാതായതായി നാട്ടുകാർ പറഞ്ഞു.ഹൈദ്രോസിന്റെ പരാതിയെ തുടർന്ന് ഇന്നലെ ഉച്ചയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഹൈദ്രോസിൽ നിന്നും നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. പുലിയെ ഒരിക്കൽ കൂടി കണ്ടാൽ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ടതല്ലാതെ ക്യാമറ സ്ഥാപിക്കുന്നതിനോ കെണി സ്ഥാപിക്കുന്നതിനോ നടപടി ഉണ്ടായിട്ടില്ല.................................................കൂട...


