മങ്കട ഗവ. ആശുപത്രിയിൽ രാത്രികാല ഒ.പി പുനഃരാരംഭിച്ചു
Perinthalmanna RadioDate: 03-07-2023മങ്കട : ഇടക്കാലത്ത് നിലച്ച രാത്രികാല പരിശോധന മങ്കട ഗവ. ആശുപത്രിയിൽ ജൂലൈ ഒന്നു മുതൽ പുനരാരംഭിച്ചു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ രാത്രികാല സേവനം നടത്തുന്നത്. നേരത്തെ മങ്കട ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ രാത്രികാല ഒ.പി സൗകര്യം തുടങ്ങിയിരുന്നു. എന്നാൽ പിന്നീട് താലൂക്ക് ആശുപത്രികളിൽ മാത്രമേ രാത്രികാല ഒ.പി പാടുള്ളൂ എന്ന സർക്കാർ നില പാടിനെ തുടർന്ന് പ്രവർത്തനം നിർത്തി വെക്കുക ആയിരുന്നു. ജനങ്ങളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് രാത്രികാല ഒ.പി. പുനരാരംഭിച്ചത്. മങ്കട ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കിടത്തി ചികിത്സ സൗകര്യമുള്ള ഏക സർക്കാർ ആശുപത്രിയാണിത്. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര...

