Tag: Mankada Police

നാലു ദിവസം മുമ്പ് കാണാതായ യുവാവിൻ്റെ മൃതദേഹം കിണറ്റിൽ
Local

നാലു ദിവസം മുമ്പ് കാണാതായ യുവാവിൻ്റെ മൃതദേഹം കിണറ്റിൽ

Perinthalmanna RadioDate: 16-12-2022മങ്കട: നാലുദിവസം മുമ്പ് കാണാതായ കാണാതായ യുവാവിൻ്റെ മൃതദേഹം വിജനമായ പറമ്പിലെ കിണറ്റിൽ കണ്ടെത്തി. തിരൂർക്കാട് തേറമ്പൻ ഉമ്മറിൻ്റെ മകൻ മുഹമ്മദ് ഷമീം (24)ൻ്റെ മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചയോടെ ഒരാടംപാലം വലമ്പുർ റോഡിൽ പമ്പ് ഹൗസിന് സമീപം ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്.ഡിസംബർ 11 മുതൽ തിരൂർക്കാട് നിന്നും ഷമീമിനെ കാണാനില്ലെന്ന്‌ പിതാവ് മങ്കട പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് കിണറ്റിൽ മൃദദേഹം കണ്ടെത്തിയത്. മങ്കട പോലീസും ഫയർ ഫോർഴ്സും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മരണവുമായ ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് മങ്കട എസ്.ഐ. സി.കെ. നൗഷാദ് പറഞ്ഞു. ...