Tag: mankada Puli

മങ്കടയിൽ വീണ്ടും പുലി ഭീതി; കുരങ്ങൻ ചോലയിൽ പുലിയെ കണ്ടു
Local

മങ്കടയിൽ വീണ്ടും പുലി ഭീതി; കുരങ്ങൻ ചോലയിൽ പുലിയെ കണ്ടു

Perinthalmanna RadioDate: 30-01-2023മങ്കട: കഴിഞ്ഞയാഴ്ച ചേരിയം മലയിൽ പുലിയെ കണ്ടതിന് പിറകെ, പടിഞ്ഞാറു ഭാഗത്ത് ചേരിയം മലയോട് ചേർന്നു കിടക്കുന്ന കുരങ്ങൻ ചോലയിൽ ഞായറാഴ്ച പുലർച്ചെ പുലിയെ കണ്ടതായി നാട്ടുകാർ. കുരങ്ങൻ ചോല ക്രഷറിന് സമീപമുള്ള റബർ തോട്ടത്തിലേക്ക് പോകുന്ന ടാപ്പിങ് തൊഴിലാളികളാണ് പുലർച്ചെ നാലിന് പുലിയെ കണ്ടതായി പറയുന്നത്.ചേരിയം മലയോട് ചേർന്നു നിൽക്കുന്ന മുക്കിൽ ചേരിയം പ്രദേശത്ത് നാളിക്കുഴിയൻ കമാലിയുടെ വീട്ടു മുറ്റത്ത് ഞായറാഴ്ച രാവിലെ പുലിയുടേതെന്ന് കരുതുന്ന കാലടികൾ കണ്ടു. പുലി ഓടിപ്പോയതിന്റെ കാലടികളാണ് മുറ്റത്ത് നനവുള്ള ഭാഗത്ത് പതിഞ്ഞത്. വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ചേരിയം മലയുടെ കിഴക്ക് ഭാഗത്ത് യമ്മംകുളത്തിന് സമീപം മുതുകാടൻ ഹൈദ്രോസ് പുലിയെ കണ്ടതായി അറിയിച്ചത്. ഇയാളുടേത് അടക്കം നിരവധി ആടുകളെ മുമ്പ് കാണാതായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യ...