Tag: Mannathi Kadavu Bridge

നിർമാണം പൂർത്തിയായി അഞ്ചുവർഷം കഴിഞ്ഞിട്ടും ഉദ്ഘാടനം കാത്ത് മണ്ണാത്തിക്കടവ് പാലം
Local

നിർമാണം പൂർത്തിയായി അഞ്ചുവർഷം കഴിഞ്ഞിട്ടും ഉദ്ഘാടനം കാത്ത് മണ്ണാത്തിക്കടവ് പാലം

Perinthalmanna RadioDate: 12-01-2023ആലിപ്പറമ്പ്: നിർമാണം പൂർത്തിയായി അഞ്ച് വർഷം കഴിഞ്ഞിട്ടും കാമ്പുറം മണ്ണാത്തിക്കടവ് പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനമോ പാലത്തിൽക്കൂടി ബസ് സർവീസോ തുടങ്ങിയില്ല. 2015 ഡിസംബറിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞാണ് തറക്കല്ലിട്ടത്. 6.50 കോടി രൂപയാണ് അനുവദിച്ചിരുന്നത്.തൂതപ്പുഴയ്ക്ക് കുറുകേയുള്ള പാലത്തിന് 112 മീറ്റർ നീളവും 7.5 മീറ്റർ വീതിയും ഇരുവശത്തും 1.5 മീറ്റർ നടപ്പാതയും ഉണ്ട്. 2017 -ൽ പണി പൂർത്തീകരിച്ചു. തുടർന്ന് രണ്ട് വർഷത്തോളം പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ സമീപന റോഡ് ഗതാഗതയോഗ്യമാക്കിയില്ലെന്ന കാരണത്താൽ ഉദ്ഘാടനം നടന്നില്ല. സമീപന റോഡ് നവീകരിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും പാലത്തിന്റെ ഉദ്ഘാടനം ഇനിയും നടന്നിട്ടില്ല. യു.ഡി.എഫ്. ഭരണക്കാലത്താണ് പാലംപണി തുടങ്ങിയത്. ഒന്നാം പിണറായി വിജയൻ മന്ത്രിസഭയുടെ ആദ്യ രണ്ടു വർഷങ...