Tag: mansoon Rain

കേരളത്തില്‍ വ്യാപക മഴ തുടരുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Local

കേരളത്തില്‍ വ്യാപക മഴ തുടരുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Perinthalmanna RadioDate: 26-07-2023സംസ്ഥാനത്ത് ഇന്നും ഇടവേളകളോട് കൂടിയ മഴ വ്യാപകമായി ലഭിക്കാൻ സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.മലയോര മേഖലകളിൽ ജാഗ്രത തുടരണം. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം.രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഇന്ന് മഴ കനക്കും. ശക്തമായ മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ തെലങ്കാനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്...
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 14-07-2023സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയുണ്ടായേക്കുമെന്നും അധികൃതർ അറിയിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKuCY5QVi7FWIs-----------------------...
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 13-07-2023സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം.അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയിൽ ഇതുവരെ നൂറിലധികം പേർ മരിച്ചു. യമുനയിൽ ജലനിരപ്പ് കഴിഞ്ഞ പത്ത് വർഷത്തേക്കാൾ ഉയർന്നു. ഹിമാചൽപ്രദേശിൽ നിരവധി റോഡുകൾ മഴയിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയിട്ടുണ്ട്.ഹരി...
ഒരാഴ്ചയ്ക്കിടെ മഴ തിമിർത്ത് പെയ്തതോടെ ജില്ലയിലെ മഴക്കുറവ് 32 ശതമാനമായി ചുരുങ്ങി
Local

ഒരാഴ്ചയ്ക്കിടെ മഴ തിമിർത്ത് പെയ്തതോടെ ജില്ലയിലെ മഴക്കുറവ് 32 ശതമാനമായി ചുരുങ്ങി

Perinthalmanna RadioDate: 10-07-2023മലപ്പുറം: ജില്ലയിൽ ഒരാഴ്ചയ്ക്കിടെ മൺസൂൺ മഴ തിമിർത്ത് പെയ്തതോടെ പരിഹരിക്കപ്പെട്ടത് 30 ശതമാനം മഴക്കുറവ്. 380 മില്ലീ മീറ്റർ മഴയാണ് ഇക്കാലയളവിൽ ലഭിച്ചത്. ജൂൺ ഒന്ന് മുതൽ 28 വരെ മൺസൂൺ മഴയിൽ 69 ശതമാനത്തിന്റെ കുറവ് രേഖ പ്പെടുത്തിയിരുന്നു. 499.2 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 153.4 മില്ലീമീറ്റർ മാത്രം. ഒരാഴ്ചയായി മഴ തിമിർത്ത് പെയ്തതോടെ ജില്ലയിലെ മൺസൂൺ മഴക്കുറവ് 32 ശതമാനമായി ചുരുങ്ങി.കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പുതിയ റിപ്പോർട്ട് പ്രകാരം എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകൾ പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളെല്ലാം മഴക്കുറവിന്റെ നിഴലിലാണ്. ഏറ്റവും കുറവ് വയനാട്ടിലാണ്, 57 ശതമാനം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------...
ദിവസങ്ങൾ നീണ്ട ദുരിതപ്പേയ്ത്തിന് ശേഷം സംസ്ഥാനത്ത് മഴയ്ക്ക് ശമനം ;ഇന്ന് പ്രത്യേക മുന്നറിയിപ്പുകൾ ഇല്ല
Kerala, Local

ദിവസങ്ങൾ നീണ്ട ദുരിതപ്പേയ്ത്തിന് ശേഷം സംസ്ഥാനത്ത് മഴയ്ക്ക് ശമനം ;ഇന്ന് പ്രത്യേക മുന്നറിയിപ്പുകൾ ഇല്ല

Perinthalmanna RadioDate:09-07-2023തിരുവനന്തപുരം: ദിവസങ്ങളോളമായി പെയ്യുന്ന മഴയ്ക്ക് ശമനം. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.അതേസമയം നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ട നേരിയ മഴ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍ക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുതിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂ‍ര്‍ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത മലയോര മേഖലകളില്‍ അതീവ ജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.ഈ മാസം 12ന് മാത്രമേ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളൂ. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തം; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് വീണ്ടും മഴ ശക്തം; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Perinthalmanna RadioDate: 08-07-2023സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യുനമര്‍ദ പാത്തി നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചക്രവാത ചുഴി നിലവില്‍ ജാര്‍ഖണ്ഡിന് മുകളില്‍ നില നില്‍ക്കുന്നു. വടക്ക് കിഴക്കന്‍ അറബികടലില്‍ ഗുജറാത്ത് തീരത്തിനു സമീപം മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും തുടര്‍ന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വ...
കാലവർഷത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 131 വീടുകൾക്ക് നാശനഷ്ടം
Local

കാലവർഷത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 131 വീടുകൾക്ക് നാശനഷ്ടം

Perinthalmanna RadioDate: 07-07-2023മലപ്പുറം: കാലവർഷം കനത്തതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 131 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം റിപ്പോർട്ടു ചെയ്തു. പൂർണ്ണമായും ആറ് വീടുകൾ തകർന്നു. ജൂലൈ ഒന്ന് മുതൽ ഏഴ് വരെയുള്ള കണക്കാണിത്. ഇന്ന് (ജൂലൈ ഏഴ്) 26 വീടുകളാണ് ഭാഗികമായി നശിച്ചത്. തിരൂർ-രണ്ട്, പൊന്നാനി -ഏഴ്, തിരൂരങ്ങാടി-രണ്ട്, ഏറനാട്-അഞ്ച്, കൊണ്ടോട്ടി-ഒമ്പത് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ ഭാഗികമായി ഇന്ന് തകർന്ന വീടുകളുടെ എണ്ണം. ജില്ലയിൽ പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരു ദുരിതാശ്വാസ ക്യാമ്പും പ്രവർത്തിക്കുന്നുണ്ട്. ആറ് കുടുംബങ്ങളിൽ നിന്നായി 19 പേരാണ് ക്യാമ്പിൽ കഴിയുന്നത്. (ആൺ-ഏഴ്, പെൺ-ഏഴ്, കുട്ടികൾ -അഞ്ച്). ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------...
കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ 45 വീടുകള്‍ക്ക് നാശനഷ്ടം
Local

കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ 45 വീടുകള്‍ക്ക് നാശനഷ്ടം

Perinthalmanna RadioDate: 05-07-2023മലപ്പുറം: കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ വീടുകള്‍ക്ക് നാശനഷ്ടം റിപ്പോര്‍ട്ടു ചെയ്തു. ചൊവ്വാഴ്ച ഉച്ച മുതല്‍ ബുധനാഴ്ച ഉച്ച വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 45 വീടുകള്‍ക്ക് നാശ നഷ്ടമുണ്ടായി. നാലു വീടുകള്‍ പൂര്‍ണ്ണമായും 41 വീടുകൾ ഭാഗികമായും തകര്‍ന്നു. പൊന്നാനി താലൂക്കിലാണ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നത്.  തിരൂര്‍-4, പൊന്നാനി,-19, തിരൂരങ്ങാടി-3, പെരിന്തല്‍മണ്ണ-1, ഏറനാട്-4, നിലമ്പൂര്‍ -1, കൊണ്ടോട്ടി-9 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം. ജില്ലയില്‍ പൊന്നാനി എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. 13 കുടുംബങ്ങളില്‍ നിന്നായി 66 പേരാണ് ക്യാമ്പില്‍ കഴിയുന്നത്.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio....
ഇന്നും കനത്ത മഴക്ക് സാധ്യത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala

ഇന്നും കനത്ത മഴക്ക് സാധ്യത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Perinthalmanna RadioDate: 05-07-2023സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ ഓറ‌ഞ്ച് അലർട്ടാണ്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് മാത്രമാണ് പ്രത്യേക മഴ മുന്നറിയിപ്പില്ലാത്തത്. ഇടുക്കിയിൽ പല ഭാഗങ്ങളിലും മഴയുണ്ട്. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ തുറന്നേക്കും. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നൽകി.പമ്പ, മണിമലയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നിരുന്നു. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്. 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട് കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് ത...
മഴ അതിതീവ്രമാകും; ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ട്
Kerala, Local

മഴ അതിതീവ്രമാകും; ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ട്

Perinthalmanna RadioDate: 04-07-2023സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോ‍ട് കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.  മറ്റന്നാൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. മലയോരമേഖലകളിലും തീരപ്രദേശങ്ങളുംഅതീവ ജാഗ്രത വേണം.  അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിൽ കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.എറണാകുളം, കാസർകോട് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബി...