മഴക്കാലം തുടങ്ങിയിട്ടും പെയ്യാൻ മടിച്ചു മഴമേഘങ്ങൾ
Perinthalmanna RadioDate: 12-06-2023മലപ്പുറം: മഴക്കാലമായിട്ടും പെയ്യാൻ മടിച്ചു മഴമേഘങ്ങൾ. ഈ മാസം ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്കു പ്രകാരം ജില്ലയിലെ മഴക്കുറവ് 61%. സാധാരണ രീതിയിൽ ഈ കാലയളവിൽ ലഭിക്കേണ്ടത് 182 മില്ലിമീറ്റർ മഴ. ലഭിച്ചതാകട്ടെ വെറും 70.4 മില്ലിമീറ്റർ. മഴക്കാലത്തിന്റെ അടുത്ത ഘട്ടത്തിൽ ഈ കുറവ് കൂടി നികത്തുന്ന മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം.അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റാണ് ജില്ലയിൽ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനു കാരണം. ചുഴലിയുടെ പ്രഭാവം കാരണം കേരളത്തിലേക്കുള്ള പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറയുന്നു. ഇതോടെ, മഴ തീരപ്രദേശങ്ങളിൽ മാത്രമായി ചുരുങ്ങി. ഉൾപ്രദേശങ്ങളിൽ മഴയുടെ ലഭ്യത കുറഞ്ഞു. ഈ മാസം 14 വരെ ചുഴലിക്കാറ്റിന്റെ പ്രഭാവം നിലനിൽക്കുമെന്നാണു കാലാവസ്ഥാ പ്രവചനം. അതിനാൽ, നിലവിൽ ലഭിക്കുന്ന മഴ 14 വരെ പ്രതീക്ഷിച്ചാൽ മതി. പിന്നീട് 2–3 ദിവസം മഴ കുറയും. 18...