Tag: MDMA

പെരിന്തൽമണ്ണ പോലീസ് ഒരു മാസത്തിനിടെ പിടിച്ചത് 260 ഗ്രാം എം.ഡി.എം.എ.
Local

പെരിന്തൽമണ്ണ പോലീസ് ഒരു മാസത്തിനിടെ പിടിച്ചത് 260 ഗ്രാം എം.ഡി.എം.എ.

Perinthalmanna RadioDate: 31-10-2022പെരിന്തൽമണ്ണ: ലഹരിക്ക് എതിരേയുള്ള നടപടികൾ കർശനമാക്കിയതിന്റെ ഭാഗമായി ഒരുമാസത്തിനിടെ പെരിന്തൽമണ്ണ പോലീസ് പിടിച്ചെടുത്തത് 260 ഗ്രാം എം.ഡി.എം.എ.യും 155 കിലോഗ്രാം കഞ്ചാവും. മൂന്നു കേസുകളിലാണ് വിപണിയിൽ പത്തുലക്ഷത്തോളം രൂപ വിലവരുന്ന എം.ഡി.എം.എ. പിടികൂടിയത്. നാലു പ്രതികളെ എം.ഡി.എം.എ. സഹിതവും ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയ രണ്ടുപേരെ പിന്നീടും അറസ്റ്റുചെയ്തു. പിക്കപ്പ്‌വാനിൽ പ്രത്യേക അറയുണ്ടാക്കി പുതിയ രീതിയിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചത്. സാധാരണ മയക്കുമരുന്നുമായി പിടിയിലാകുന്നവരിൽ അന്വേഷണം അവസാനിക്കുകയായിരുന്നു പതിവ്. എന്നാൽ കാറിലും ബൈക്കിലുമായി വിൽപ്പനയ്ക്കെത്തിച്ച കേസുകളിൽ ഇവർക്ക് മയക്കുമരുന്ന് നൽകിയവരെയും പിടികൂടി. കൊണ്ടോട്ടി സ്വദേശികളായ രണ്ടുപേരെ 35 ഗ്രാമുമായി പിടിച്ചിരുന്നു. ഇവരിൽനിന്നുള്ള സൂചനകൾ അന്വേഷിച്ചാണ് ബെംഗളൂരുവിൽനിന്ന് എം.ഡി...
എം.ഡി.എം.എ. പിടിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ
Local

എം.ഡി.എം.എ. പിടിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ

Perinthalmanna RadioDate: 30-10-2022പെരിന്തൽമണ്ണ: വിൽപ്പനയ്ക്കെത്തിച്ച 25 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒരാളെക്കൂടി പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തു. കരിങ്കല്ലത്താണി 55-ാം മൈൽ കൊടക്കാട് വടശേരിപ്പുറം ആലാലുക്കൽ സൽമാനുൽ ഫാരിസിനെ(26)യാണ് പെരിന്തൽമണ്ണ പോലീസ് ഇൻസ്‌പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.കഴിഞ്ഞദിവസം പാതായ്ക്കര വളവിനു സമീപം നടത്തിയ പരിശോധനയിൽ അരക്കുപറമ്പ് സ്വദേശി മുഹമ്മദ് ഫാസിലിനെ അറസ്റ്റുചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽ സൽമാനുൽ ഫാരിസ് ചെന്നൈയിൽനിന്ന്‌ മയക്കുമരുന്ന് നാട്ടിലെത്തിച്ച് കൊടുക്കുന്നയാളാണെന്ന മൊഴി നൽകിയിരുന്നതായി പോലീസ് പറഞ്ഞു. പലതവണ ചെന്നൈയിൽ പോയി കൊണ്ടുവരുന്ന മയക്കുമരുന്ന് ചില്ലറവിൽപ്പനയ്ക്കായി കമ്മീഷൻ വ്യവസ്ഥയിൽ കൈമാറുകയാണ് ചെയ്യാറുള്ളതെന്നും പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാട്ടുകല്ലിൽനിന്ന് പ്രതിയെ അറസ്റ്റു...