കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകളുടെ വില കുറയും
Perinthalmanna RadioDate: 11-07-2023കാൻസർ മരുന്നുകളുടെ വില കുറയും. കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ നികുതി ഒഴിവാക്കിയതായി ധനമന്ത്രി നിർമ്മല സീതാരാമൻ ജിഎസ് ടി കൗൺസിലിൽ അറിയിച്ചു. അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.തിയേറ്ററിനകത്ത് വിൽക്കുന്ന ഭക്ഷണത്തിന്, ഭക്ഷണ ശാലകളുടെ ജിഎസ് ടി ഇടാക്കാൻ തീരുമാനമായി. തിയേറ്ററിനകത്തെ ഭക്ഷണത്തിനുള്ള ജി എസ് ടി പതിനെട്ട് ശതമാനത്തിൽ നിന്നും അഞ്ച് ആയി കുറച്ചു. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. ഓൺലൈൻ ഗെയിമിംഗിനും കസിനോയ്ക്കും 28% ജി എസ് ടി ഏര്‍പ്പെടുത്താനും തീരുമാനമായി. രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ സമ്പ്രദായത്തിന് യോഗം അംഗീകാരം നൽകി. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍...