മെഹന്ദി ഫെസ്റ്റും മാപ്പിളപ്പാട്ട് മത്സരവും മെഗാ ഒപ്പനയും നടത്തി
Perinthalmanna RadioDate: 27-06-2023താഴേക്കോട്: ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി താഴേക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിൽ മെഹന്ദി ഫെസ്റ്റും മെഗാ ഒപ്പനയും മാപ്പിളപ്പാട്ട് മത്സരവും നടത്തി. മത്സരങ്ങൾ സ്കൂൾ പ്രിൻസിപ്പാൾ ഡോ എൻ സക്കീർ എന്ന സൈനുദ്ധീൻ ഉദ്‌ഘാടനം ചെയ്തു. വിവിധ മത്സരങ്ങൾക്ക് എൻ എസ് എസ് യൂണിറ്റ്, റേഞ്ചർസ് ആൻഡ് റോവർസ് യൂണിറ്റ് വളന്റിയേർസ് നേതൃത്വം നൽകി. അധ്യാപകരായ ദീപ, തുഷാര, സീമ, ഷാജിറ, ഷക്കീല, സമീറ, ഫൈസൽ, സുബൈർ, അനസ് ബാബു എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whats...

