Wednesday, December 25

Tag: Melattur

കയർ ഭൂവസ്ത്രം പദ്ധതി; മേലാറ്റൂർ കുളത്തിന്റെ മാതൃകയുമായി കയർ വികസന വകുപ്പ്
Local

കയർ ഭൂവസ്ത്രം പദ്ധതി; മേലാറ്റൂർ കുളത്തിന്റെ മാതൃകയുമായി കയർ വികസന വകുപ്പ്

Perinthalmanna RadioDate: 15-05-2023എന്റെ കേരളം പ്രദർശന വിപണന മേളയിൽ കയർ ഭൂവസ്ത്രം പദ്ധതിയുടെ ഭാഗമായി കയർ വികസന വകുപ്പ് ഒരുക്കിയ മേലാറ്റൂർ കുളത്തിന്റെ മാതൃക ഏറെ ശ്രദ്ധേയമാണ്. മേലാറ്റൂർ ചെമ്മാണിയോട് ഭാഗത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും കയർ വികസന വകുപ്പും സംയുക്തമായി പതിനഞ്ചോളം സ്ത്രീകൾ ചേർന്ന് നിർമിച്ച 64 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള മേലാറ്റൂർ കുളത്തിന്റെ മാതൃകയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മണ്ണൊലിപ്പ് തടയുക, മണ്ണ് സംരക്ഷിക്കുക എന്നീ ലക്ഷ്യത്തോടെ മണ്ണ്, ജിയോടാക്‌സ് കയർ, മുളയാണി എന്നിവ കൊണ്ട് നിർമിച്ച മേലാറ്റൂർ കുളത്തിന്റെ മാതൃക പരിസ്ഥിതി സൗഹൃദം എന്ന സന്ദേശത്തെ വിളിച്ചോതുന്നതാണ്. ഇത് കൂടാതെ വ്യത്യസ്ഥ പ്രദേശങ്ങളിൽ നിർമിച്ച വൈക്കം കയർ, മുപ്പിരി കയർ, ബേപ്പൂർ കൈപ്പിരി കയർ, കൊയിലാണ്ടി കയർ എന്നിവയുടേയും കയർ കൊണ്ട് നിർമിച്ച ഗ്രോബാഗ് , ചെടി ചട്ടി എന്നിവയുടെ പ്രദർശനവും സ്റ്റാളിലുണ്ട...
മേലാറ്റൂരിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ തുടങ്ങി
Local

മേലാറ്റൂരിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ തുടങ്ങി

Perinthalmanna RadioDate: 16-02-2023മേലാറ്റൂർ: പഞ്ചായത്തിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന പ്രവൃത്തി തുടങ്ങി. ചന്തപ്പടി ആശുപത്രി റോഡിലും ഉച്ചാരക്കടവ് പുഴ റോഡിലുമുള്ള അനധിക ത നിർമിതികളാണ് പൊളിക്കുന്നത്. ചന്തപടി ആശുപത്രി റോഡിലെ രണ്ടും ഉച്ചാരക്കടവ് പുഴ റോഡിലെ ഒരു വീടും ബുധനാഴ്ച പൊളിച്ചു നീക്കി.ചന്തപ്പടി ആശുപത്രി റോഡിൽ 21 വീടുകളും ഉച്ചാരക്കടവ് പുഴ റോഡിൽ 10 വീടുകളുമാണ് അനധികൃതമായുള്ളത്. ഇതോടൊപ്പം പുഴ കൈയേറി കൃഷിയടക്കം ചെയ്യുന്ന വെള്ളിയാറിന്റെ അതിർത്തി നിർണയിക്കുന്ന പ്രവൃത്തികളും നടക്കും.പഞ്ചായത്തിലെ വിവിധയിടങ്ങളിൽ അനധികൃത സ്ഥലം കൈയേറ്റവും പുഴ പുറമ്പോക്ക് കൈയേറ്റം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും വർധിച്ചു വന്ന സാഹചര്യത്തിൽ ഇതിനെതിരെ നടപടി സ്വീകരിക്കാൻ ഭരണ സമിതിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.1.21 ഏക്കർ സ്ഥലത്തെ കൈയേറ്റങ്ങൾ ഒഴിപ്പിച്...
മണിയാണീരിക്കടവിൽ ചെക്ക്ഡാം നിർമിക്കാൻ ഭരണാനുമതിയായി
Local

മണിയാണീരിക്കടവിൽ ചെക്ക്ഡാം നിർമിക്കാൻ ഭരണാനുമതിയായി

Perinthalmanna RadioDate: 08-01-2023മേലാറ്റൂർ: ഗ്രാമ പഞ്ചായത്തിലെ വെള്ളിയാർ പുഴക്ക് കുറുകെ മണിയാണീരി കടവിൽ ചെക്ക്ഡാം നിർമിക്കാൻ ഭരണാനുമതിയായി. 3.22 കോടി രൂപ ചെലവിൽ പാലത്തിന് നൂറ് മീറ്റർ താഴെ കല്ലടയിലാണ് ചെക്ക്ഡാം നിർമിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള നാട്ടുകാരുടെ മുറ വിളികൾക്കാണ് ഇതോടെ പരിഹാരമാകുന്നത്. പാലം നിർമിക്കുന്നതിന് മുമ്പ് ചെക്ക്ഡാം നിർമാണത്തിന് ആവശ്യം ഉയർന്നിരുന്നു. പദ്ധതി പൂർത്തി ആകുന്നതോടെ മേലാറ്റൂർ, കീഴാറ്റൂർ പഞ്ചായത്തുകളിലെ കാർഷിക ജലസേചന, കുടി വെള്ള പ്രശ്നങ്ങൾക്ക് ഒരു പോലെ ശാശ്വത പരിഹാരമാകും.നിലവിൽ കീഴാറ്റൂർ പഞ്ചായത്തിലെ 1500ഓളം കുടുംബങ്ങൾക്ക് കുടി വെള്ളം എത്തിക്കുന്ന പദ്ധതിയുടെ കിണർ കല്ലടക്കടവിലുണ്ട്. വേനലായാൽ എല്ലാ വർഷവും ഇവിടെ ലക്ഷത്തോളം രൂപ ചെലവിട്ട് താൽക്കാലിക തടയണ നിർമിക്കുകയാണ് പതിവ്. മഴക്കാലത്ത് വെള്ളത്തിന്റെ അമിതമായ കുത്തൊഴുക്കിൽ ഇത് തകരുകയും ചെയ്യും. ജനുവരി...
മേലാറ്റൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ പുനരാരംഭിച്ചു
Local

മേലാറ്റൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ പുനരാരംഭിച്ചു

Perinthalmanna RadioDate: 01-11-2022മേലാറ്റൂർ : സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് കാലത്ത് നിർത്തിവെച്ച കിടത്തിച്ചികിത്സ പുനരാരംഭിച്ചു. കിടത്തി ചികിത്സയിലുള്ളവർക്ക് രാത്രി സമയത്ത് രണ്ട് നഴ്സുമാരുടെ സേവനം ലഭ്യമാകും. അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും രണ്ടു വർഷത്തിലധികമായി കിടത്തിച്ചികിത്സ നിർത്തിവെച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു.പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമായതോടെ ഭീമമായ തുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്ന രോഗികൾ. സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രമായ മേലാറ്റൂർ സി.എച്ച്.സി.യിൽ കിടത്തിച്ചികിത്സ മുടങ്ങിയതിനെ കുറിച്ചും അതുമൂലം ജനങ്ങൾ അനുഭവിച്ചിരുന്ന ദുരിതത്തെക്കുറിച്ചും വാർത്തകൾ വന്നിരുന്നു. ...