Tag: Melattur Community Health Centre

മേലാറ്റൂർ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ലേബർ വാർഡ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം
Local

മേലാറ്റൂർ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ലേബർ വാർഡ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം

Perinthalmanna RadioDate: 06-11-2022പെരിന്തൽമണ്ണ: മേലാറ്റൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നേരത്തേ പ്രസവം അടക്കം സേവനങ്ങൾ ലഭിച്ചിരുന്നത് ഇല്ലാതായതിന്റെ ബുദ്ധിമുട്ടുകൾ പെരിന്തൽമണ്ണ താലൂക്ക് വികസന സമിതിയിൽ ചർച്ചയായി. ഇതിന് നേരത്തേയുള്ള സ്ഥല സൗകര്യം ഇപ്പോൾ പ്രതിരോധ കുത്തിവെപ്പ് ആവശ്യ ങ്ങൾക്ക് നൽകിയിരിക്കുകയാണ്. ലേബർ വാർഡ് പുനഃസ്ഥാപിക്കണമെന്നും ഒ.പിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സയും സേവനവും ഉറപ്പാക്കാൻ പ്രവർത്തന സമയം കൃത്യമായി രേഖപ്പെടു ത്തണമെന്നും ഐ.എൻ.എൽ പ്രതിനിധി മൊയ്തീൻ കുട്ടി ആവശ്യ പ്പെട്ടു. സമയം രേഖപ്പെടുത്തിയ ബോർഡ് അടക്കം പെട്ടെന്ന് ചെയ്യാവുന്ന കാര്യങ്ങൾ ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാക്കുമെന്ന് ബ്ലോക്ക് പ്രസിഡൻറ് എ. കെ. മുസ്തഫ ഉറപ്പു നൽകി.മങ്കട, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തുകളിലെ തെരുവു നായശല്യം തീർക്കാനുള്ള എ.ബി.സി പദ്ധതിക്ക് സെന്റർ ആരംഭിക്കാൻ സ്ഥലം കണ്ടെത്താൻ തഹസിൽദാറോട്...