മേലാറ്റൂർ – പുലാമന്തോൾ റോഡ്; മൂന്നു വർഷം കൊണ്ട് തീർത്തത് 52 ശതമാനം
Perinthalmanna RadioDate: 01-09-2023പെരിന്തൽമണ്ണ: കരാർ കാലാവധി കഴിഞ്ഞിട്ടും പാതി വഴിയിൽ കിടക്കുന്ന സംസ്ഥാന പാതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 30 കി.മീ ഭാഗം പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് സമയം നീട്ടി നൽകിയത് വിശദീകരണമൊന്നും തേടാതെയെന്ന് പരാതി. കമ്പനി ആവശ്യ പെടുകയും ആഗസ്റ്റ് 21ന് സർക്കാർ നീട്ടി നൽകുകയുമായിരുന്നു. പണി പൂർത്തി ആക്കിയില്ലെങ്കിൽ ചെയ്യേണ്ട നടപടികളിലേക്ക് ഒന്നും കടന്നില്ല. പൂർത്തിയാക്കാത്തതിന് എതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്. 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പ്രവർത്തി 2022 മാർച്ചിലണ് പൂർത്തിയാവേണ്ടത്. എന്നാൽ ഇപ്പോഴും 52 ശതമാനത്തിൽ കിടക്കുന്നതിന് പുറമെ 2023 ഡിസംബർ 31വരെ കരാർ കാലാവധി മരാമത്ത് വകുപ്പ് നീട്ടി നൽകുകയും ചെയ്തു. മൂന്നോ നാലോ തവണ ഇത്തരത്തിൽ കാലാവധി നീട്ടി നൽകിയിട്ടുണ്ട്. 140 കോടി എസ്റ്റിമേറ്റിട്ട പ്രവൃത്തി സമയ ബന്ധിതമായി പൂർത്തിയാക്കി കരാർ കമ്പനിക്...










