അറ്റകുറ്റ പണികൾക്കായി അടച്ചിട്ട മേലാറ്റൂർ റെയിൽവേ ഗേറ്റ് തുറന്നു
Perinthalmanna RadioDate: 24-12-2022മേലാറ്റൂർ: അറ്റകുറ്റ പണിക്കായി അടച്ചിട്ട നിലമ്പൂർ- ഷൊർണൂർ റെയിൽ പാതയിലെ മേലാറ്റൂർ റെയിൽവേ ഗേറ്റ് തുറന്നു. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് അറ്റകുറ്റ പണികൾ പൂർത്തിയാക്കി റെയിൽവെ ഗേറ്റ് തുറന്നത്. വ്യാഴാഴ്ച രാവിലെയാണ് റെയിൽവേ ഗേറ്റ് പൂർണമായും അടച്ച് അറ്റക്കുറ്റപണി തുടങ്ങിയത്. ഞായറാഴ്ച ഉച്ചയോടെ മാത്രമേ ഗേറ്റ് തുറന്നു എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.ക്രിസ്മസ്, പുതുവത്സ ആഘോഷങ്ങൾക്കിടെ അറ്റകുറ്റപ്പണികൾക്കായി റെയിൽവേ ഗേറ്റ് അടച്ചിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഇത് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചതായി വ്യാപാരികൾക്കും പരാതിയുണ്ടായിരുന്നു. എങ്കിലും പറഞ്ഞതിലും ഒരു ദിവസം നേരത്തെ പണികൾ പൂർത്തിയാക്കി ക്രിസ്മസ് തലേന്ന് ഗേറ്റ് തുറന്ന് കൊടുത്തത് പൊതുജനങ്ങൾക്കും വ്യാപാരികള്‍ക്കും ഏറെ ആശ്വാസമായിട്ടുണ്ട്.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളില...




