Tag: Melattur Railway Station

ചെളിക്കുളമായി മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ റോഡ്
Kerala, Local

ചെളിക്കുളമായി മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ റോഡ്

Perinthalmanna RadioDate: 29-08-2024മേലാറ്റൂർ : റെയിൽവേ സ്റ്റേഷനെ നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് ചെളിക്കുളമായി. റെയിൽവേയുടെ വൈദ്യുതീകരണത്തിനായി കോൺക്രീറ്റ് ചെയ്ത് റോഡിനിരുവശത്തും ചാൽകീറി പൈപ്പിടുന്ന പണി നടക്കുന്നുണ്ട്. ചാൽകീറി കൂട്ടിയിട്ട മണ്ണ്, മഴ കനത്തതോടെ റോഡിലൂടെ പരന്നൊഴുകുന്നതാണ് നിലവിലെ ദുരവസ്ഥയ്ക്കു കാരണം. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരും വാഹനങ്ങളും വിദ്യാർഥികളുൾപ്പെടെയുള്ളവരും സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. നടന്നുപോകാൻ‌ കഴിയാത്ത അവസ്ഥയാണിപ്പോൾ. പൊതുവെ വീതി കുറവായതിനാൽ രണ്ടു വാഹനങ്ങൾ ഒരേസമയം കടന്നുപോകാൻ പ്രയാസമാണ്. റോഡിലാകെ ചെളി നിറഞ്ഞതോടെ വാഹനങ്ങളും കാൽനടയാത്രക്കാരും ഏറെ സാഹസപ്പെട്ടാണ് സഞ്ചരിക്കുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-...
മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോം നീളം കൂട്ടുന്ന പണി പുരോഗമിക്കുന്നു
Local

മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോം നീളം കൂട്ടുന്ന പണി പുരോഗമിക്കുന്നു

Perinthalmanna RadioDate: 04-07-2023മേലാറ്റൂർ: റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോം നീളം കൂട്ടുന്ന പണി പുരോഗമിക്കുന്നു. സുരേഷ് ഗോപി എം.പി. ആയിരുന്ന സമയത്ത് അനുവദിച്ച 44 ലക്ഷം ചെലവിലാണ് പ്ലാറ്റ് ഫോം നീളം കൂട്ടുന്നത്. മേയ് മൂന്നാം വാരത്തിലാണ് പണി തുടങ്ങിയത്.മണ്ണിട്ട് തറ ലെവൽ ചെയ്ത് കരിങ്കല്ലുകൊണ്ട് ഭിത്തി കെട്ടുന്ന പണി ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. 114 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലുമാണ് റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്തായി പ്ലാറ്റ് ഫോമിന് നീളം കൂട്ടുന്നത്.നിലവിൽ മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ 12 ബോഗികളിൽനിന്ന് മാത്രമേ യാത്രക്കാർക്ക് ഇറങ്ങാനും കയറാനും സാധിക്കുന്നുള്ളൂ. കൂടുതൽ ബോഗികളുള്ള ദീർഘദൂര തീവണ്ടികളിൽനിന്ന് നേരിട്ട് പാളത്തിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണിപ്പോൾ. ഇത് യാത്രക്കാർക്ക് ഏറെ ബദ്ധിമുട്ടുണ്ടാക്കുന്നതോടൊപ്പം അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.വർഷങ്ങളായുള്ള ഈ ദുരിതത്തിന് പ...
മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നീളംകൂട്ടൽ ഈ മാസം പൂർത്തിയാകും
Local

മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നീളംകൂട്ടൽ ഈ മാസം പൂർത്തിയാകും

Perinthalmanna RadioDate: 07-06-2023മേലാറ്റൂർ : റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോം നീളം കൂട്ടുന്നതിനുള്ള നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. രണ്ടാഴ്ച മുൻപാണ് പ്രവർത്തികൾ തുടങ്ങിയത്. ഇപ്പോൾ കരികല്ല് ഉപയോഗിച്ച് കൊണ്ട് സൈഡ് ഭാഗം കെട്ടി പൊക്കുന്ന ജോലിയാണ് നടക്കുന്നത്. സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ നീളം കുറവ് കാരണം നിലവിൽ 12 ബോഗികളിൽ നിന്നു മാത്രമേ ഇറങ്ങാനും കയാനും സാധിച്ചിരു ന്നത്.ദീർഘദൂര സർവീസ് നടത്തുന്ന രാജ്യറാണി, എറണാകുളം, കോട്ടയം തീവണ്ടികളിൽ യാത്ര ചെയ്തു വരുന്നവർക്ക് പലപ്പോഴും റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങേണ്ട ഗതികേടിലായിരുന്നു.യാത്രക്കാരുടെ ദുരിതം കണക്കിലെടുത്ത് ബിജെപി മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റിയുടെയും ഇടപെടലിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചു കിട്ടിയത്. പ്രവൃത്തി പൂർത്തിയാകുന്നതോടെ 16 ബോഗികളിലേക്ക് കയറുവാനും ഇറങ്ങുവാനും സൗകര്യപ്രദമാകും.നീളം കൂട്ടുന്...
മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോം നീളം കൂട്ടൽ തുടങ്ങി
Local

മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോം നീളം കൂട്ടൽ തുടങ്ങി

Perinthalmanna RadioDate: 20-05-2023മേലാറ്റൂർ : റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോം നീളം കൂട്ടുന്നതിനുള്ള ജോലികൾ തുടങ്ങി. 114 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലും സ്റ്റേഷന്റെ വടക്ക് ഭാഗത്താണ് പ്ലാറ്റ് ഫോമിന് നീളം കൂട്ടുന്നത്. പ്ലാറ്റ് ഫോമിന്റെ നീളക്കുറവ് കാരണം നിലവിൽ 12 ബോഗികളിൽനിന്ന് മാത്രമേ യാത്രക്കാർക്ക് ഇറങ്ങാനും കയറാനും സാധിക്കുന്നുള്ളൂ. കൂടൂതൽ ബോഗികളുള്ള ദീർഘദൂര തീവണ്ടികളിലെ യാത്രക്കാർക്ക് ഇത് വലിയ ദുരിതമാണുണ്ടാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പി. മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും സംയുക്തമായി 2020 ഒക്ടോബറിൽ രാജ്യസഭാംഗമായിരുന്ന സുരേഷ് ഗോപിക്ക് നിവേദനം നൽകിയിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിനെത്തുടർന്നാണ് പ്ലാറ്റ് ഫോം നവീകരണത്തിനായി റെയിൽവേ 44 ലക്ഷം രൂപ അനുവദിച്ചത്. 42,63,308 രൂപയ്ക്ക് കൊച്ചിയിലെ ലമോസ് ടെക്‌നോളജി സൊല്യൂഷനാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്......
സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടി മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ
Local

സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടി മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ

Perinthalmanna RadioDate: 15-02-2023മേലാറ്റൂർ: റെയിൽവേ സ്റ്റേഷനിൽ വികസന സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമായി. വർഷങ്ങളായി ഹാൾട്ട് സ്റ്റേഷനായി തരം താഴ്ത്തിയ സ്റ്റേഷനിൽ വിദൂര സ്ഥലങ്ങളിലേക്ക് ഒന്നും ടിക്കറ്റ് ലഭ്യമല്ല. എടപ്പറ്റ, അലനല്ലൂർ, വെട്ടത്തൂർ, കരുവാരകുണ്ട്, മേലാറ്റൂർ എന്നീ അഞ്ച് പഞ്ചായത്തിൽ നിന്നുള്ളവരാണ് ഇവിടെ നിന്നു ട്രെയിൻ യാത്ര ചെയ്യുന്നത്.രണ്ട് എക്സ്പ്രസ് അടക്കം12 ട്രെയിനുകൾ കടന്നു പോകുന്ന സ്റ്റേഷനാണിത്. മതിയായ ഇരിപ്പിടമില്ല. ഫ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂരയില്ല. ട്രെയിൻ കാത്തു നിൽക്കുന്ന വർക്ക് വെയിലും മഴയും കൊള്ളണം. പ്രധാന റോഡിൽ നിന്നു റെയിൽ സ്റ്റേഷനിലേക്കുള്ള വഴിയിൽ ആവശ്യത്തിനു വിളക്കുകളില്ല.തെക്കൻ ജില്ലകളിൽ നിന്ന് ഒട്ടേറെ ഉദ്യോഗസ്ഥരും അവരുടെ കു ടുംബവും പരിസര പഞ്ചായത്തുകളിൽ താമസിക്കുന്നുണ്ട്. പ്രധാന ട്രെയിനായ കോട്ടയം - എക്സ്പ്രസിൽ കയറണമെങ്കിൽ അങ്ങാടിപുറത്തേക്ക് എ...