Tag: messi

ലോകം കീഴടക്കിയ മെസ്സിക്ക് ഇന്ന് 36ാം പിറന്നാള്‍
Local

ലോകം കീഴടക്കിയ മെസ്സിക്ക് ഇന്ന് 36ാം പിറന്നാള്‍

Perinthalmanna RadioDate: 24-06-2023വിശ്വകിരീടത്തിന്‍റെ സുവര്‍ണ ശോഭയില്‍ അര്‍ജന്‍റൈൻ ഇതിഹാസം ലയണല്‍ മെസ്സിക്ക് ഇന്ന് 36ാം പിറന്നാള്‍. കോപ്പ അമേരിക്കയും ഫൈനലിസ്സിമയും ഒടുവില്‍ ഖത്തറില്‍ വിശ്വ കിരീടവും നേടി ഫുട്ബാള്‍ ലോകം കീഴടക്കിയ മെസ്സിയുടെ പിറന്നാളിന് ഇത്തവണ മാധുര്യമേറും.സമാനതകളില്ലാത്ത ഡ്രിബ്ളിങ് മികവും അസാധ്യ നിമിഷങ്ങളിലെ ഗോളുകളും ടീമിനെ വിജയംതൊട്ടു നിര്‍ത്തുന്ന ഓള്‍റൗണ്ട് ഗെയിമുമായി ആരാധക മനസ്സുകളില്‍ എന്നേ സുല്‍ത്താൻപട്ടമുറപ്പിച്ച താരമാണ് മെസ്സി. യൂറോപിന്‍റെ കളിത്തട്ടുകള്‍ വിട്ട് അമേരിക്കൻ മേജര്‍ സോക്കര്‍ ലീഗിലേക്ക് ചേക്കാറാനിരിക്കെയാണ് താരത്തിന്‍റെ പിറന്നാള്‍. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ ഇന്‍റര്‍ മിയാമി ക്ലബിലേക്കാണ് താരം ഇനി പോകുന്നത്.2021ല്‍ അര്‍ജന്‍റീനക്കായി കോപ്പ അമേരിക്ക കിരീടം നേടികൊടുത്ത മെസ്സിയുടെ നായകമികവിലാണ് കഴിഞ്ഞവര്‍ഷം ഫൈനലിസിമ...
മെസ്സി ദ ബെസ്റ്റ്; ഫിഫയുടെ പുരസ്കാരവും സ്വന്തമാക്കി ലയണൽ മെസ്സി
Sports

മെസ്സി ദ ബെസ്റ്റ്; ഫിഫയുടെ പുരസ്കാരവും സ്വന്തമാക്കി ലയണൽ മെസ്സി

Perinthalmanna RadioDate: 28-02-2023പാരിസ്: കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്ക്. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപെ, കരിം ബെൻസേമ എന്നിവരെ വോട്ടെടുപ്പിൽ പിന്തള്ളിയാണ് മെസ്സി മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഏഴ് തവണ ബാലൻ ​ഡി ഓർ പുരസ്കാരം നേടിയ 35കാരൻ രണ്ടാം തവണയാണ് ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടുന്നത്. മെസ്സിക്ക് 52 പോയന്റ് ലഭിച്ചപ്പോൾ രണ്ടാ​മതെത്തിയ എംബാപ്പെ 44, മൂന്നാമതെത്തിയ കരിം ബെൻസേമ 34 എന്നിങ്ങനെയാണ് പോയന്റ് നേടിയത്.ഖത്തർ ലോകകപ്പിൽ ഫൈനലിലെ ഇരട്ട ഗോളുകൾ ഉൾപ്പെടെ ഏഴു ഗോളുകൾ നേടിയ മെസ്സി മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ പുരസ്കാരം സ്വന്തമാക്കിയിരുന്നു. അർജന്റീനയെ കിരീട വിജയത്തിലെത്തിക്കുന്നതിൽ മെസ്സിയുടെ മികവ് നിർണായകമായിരുന്നു. ഫ്രഞ്ച് ഫുട്ബാൾ ലീഗിൽ...
രാജ്യാന്തര ഫുട്ബോളില്‍നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ലയണല്‍ മെസ്സി
Local

രാജ്യാന്തര ഫുട്ബോളില്‍നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ലയണല്‍ മെസ്സി

Perinthalmanna RadioDate: 19-12-2022ദോഹ∙ രാജ്യാന്തര ഫുട്ബോളില്‍നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ലയണല്‍ മെസ്സി. ഫുട്ബോളില്‍ ചാംപ്യനായി കുറച്ചുനാള്‍കൂടി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അർജന്റീനയുടെ ലോകകപ്പ് വിജയത്തിനുശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മെസ്സി പറഞ്ഞു. ‘‘തികച്ചും അവിശ്വസനീയം. ദൈവം എനിക്ക് കപ്പ് തരുമെന്ന് അറിയാമായിരുന്നു, എനിക്ക് ഉറപ്പായിരുന്നു. ഒരുപാട് സന്തോഷം. ഏറെനാളത്തെ എന്റെ സ്വപ്നമാണ്. ഒരു ലോകകപ്പ് ജയത്തോടെ കരിയർ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എങ്കിലും ദേശീയ ടീമിൽനിന്നു ഉടൻ വിരമിക്കില്ല. ലോകകപ്പ് ചാംപ്യന്മാരായി അർജന്റീന ജഴ്സിയിൽ കളി തുടരും.’’– മെസ്സി പറഞ്ഞു.ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ വിജയത്തിന് ശേഷം തന്റെ അവസാന ലോകകപ്പാണിതെന്ന് മെസ്സി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫ്രാന്‍സിനെ ഫൈനലില്‍ പരാജയപ്പെടുത്തിയതിന് ശേഷം മനസ്സുതുറന്നപ്പോഴാണ് അര്‍ജന്റീനയുടെ ജഴ്സ...
മിശിഹായുടെ വണ്ടർഗോൾ!<br>ആഘോഷമാക്കി അർജന്റീന ആരാധകർ
Local

മിശിഹായുടെ വണ്ടർഗോൾ!
ആഘോഷമാക്കി അർജന്റീന ആരാധകർ

Perinthalmanna RadioDate: 27-11-2022പെരിന്തൽമണ്ണ: ആദ്യമത്സരത്തിലെ അപ്രതീക്ഷിത തോൽവി, സൂപ്പർ താരം മെസിയടക്കമുള്ളവരുടെ മങ്ങിയ ഫോം… നിരാശയിലായിരുന്നു അർജന്റീനൻ ഫുട്ബോൾ ടീമിന്റെ ആരാധകർ. എല്ലാം മറക്കാൻ ലിയോണൽ മെസ്സിയുടെ ​ഗോളിന്റെ അകമ്പടിയോടെ മെക്സിക്കോയെ തോൽപ്പിക്കണമായിരുന്നു. അതാണ് ഞായറാഴ്ച പുലർച്ചെ ഖത്തറിലെ ലുലെ സ്റ്റേഡിയത്തിൽ കണ്ടത്. 65ാം മിനിറ്റിൽ സൂപ്പർതാരം മെസിയുടെ ഇടം കാലിൽ നിന്ന് മാസ്മരിക ​ഗോൾ. 85ാം മിനിറ്റിൽ യുവതാരം ഫെർണാണ്ടസിന്റെ വക മറ്റൊരു കിടിലൻ ​ഗോൾ. കഴിഞ്ഞ മത്സരത്തിലെ തോൽവിയും ഒന്നാം പകുതിയിലെ വിരസതയും ഇല്ലാതാക്കാൻ ഈ നിമിഷങ്ങൾ ധാരാളം മതിയായിരുന്നു ആരാധകർക്ക്.കേരളത്തിൽ ഏറ്റവും കൂ‌ടുതൽ ആരാധകരുള്ള ടീമുകളിൽ പ്രധാനിയാണ് അർജന്റീന. മുക്കിലും മൂലയിലും അർജന്റീനൻ ആരാധകരെ കാണാം. എങ്ങും ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും. തോറ്റാൽ ഇതെല്ലാം കോഴിക്കൂട് മേയാൻ ഉപയോഗിക്കേണ്ടി വരുമെന്ന ആശങ...
വൈറലായ മെസ്സി, നെയ്മർ കട്ടൗട്ടുകൾ നീക്കം ചെയ്യാൻ നിർദേശം
Sports

വൈറലായ മെസ്സി, നെയ്മർ കട്ടൗട്ടുകൾ നീക്കം ചെയ്യാൻ നിർദേശം

Perinthalmanna RadioDate: 05-11-2022സോഷ്യൽ മീഡിയയിൽ വൈറലായ മെസ്സി, നെയ്മർ കട്ടൗട്ടുകൾക്കെതിരെ നടപടി. കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച താരങ്ങളുടെ കട്ടൗട്ടുകൾ എടുത്തു മാറ്റാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടു. ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയാണ് ഫാൻസ് അസോസിയേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകിയത്.പുഴയിൽ കട്ടൗട്ടുകൾ സ്ഥാപിച്ചതിനെതിരെ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് നടപടി. പുഴയിൽ നിന്ന് കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഇതു നീക്കിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി സെക്രട്ടറി ഓലിക്കൽ ഗഫൂർ നിർദേശം പുറത്തിറക്കിയത്.ഖത്തർ ഫുട്‌ബോൾ ലോകകപ്പ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെയായിരുന്നു നാട്ടിൽ ആരാധകരുടെ ആവേശ പ്രകടനവും വാശിപ്പോരും. അർജന്റീന ആരാധകരാണ് ആദ്യമായി ലയണൽ മെസ്സ...