മിൽമ പാൽ വില വീണ്ടും വർധിപ്പിച്ചു; നാളെ മുതൽ നിലവിൽ വരും
Perinthalmanna RadioDate: 18-04-2023മിൽമ പാൽ വില വീണ്ടും വർധിപ്പിച്ചു. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്. പാക്കറ്റിന് ഒരുരൂപയാണ് കൂട്ടുന്നത്. 29 രൂപയുണ്ടായിരുന്ന മിൽമ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മിൽമ സ്മാർട്ടിന് 25 രൂപയുമാകും. നാളെമുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഈ പാൽ വിപണിയിൽ കുറഞ്ഞ അളവിൽ മാത്രമേ ചിലവാകുന്നുള്ളൂ എന്ന് മിൽമ അധികൃതർ പറഞ്ഞു. കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാലിന്റെ വിലയിൽ മാറ്റമില്ല. അഞ്ച് മാസം മുമ്പ് പാൽ ലിറ്ററിന് ആറുരൂപ നിരക്കിൽ വർധിപ്പിച്ചിരുന്നു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെ...



