കെഎസ്ആർടിസി ബസുകൾ മൂസക്കുട്ടി സ്റ്റാൻഡിലും കയറണമെന്ന ആവശ്യം ശക്തമാകുന്നു
Perinthalmanna RadioDate: 07-09-2023പെരിന്തൽമണ്ണ : നിത്യേന നൂറുകണക്കിന് യാത്രക്കാരെത്തുന്ന പെരിന്തൽമണ്ണ മൂസക്കുട്ടി സ്മാരക ബസ്‌സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി. ബസുകളും കയറുന്നതിന് സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്റ്റാൻഡിലെത്തുന്ന ദീർഘദൂര യാത്രക്കാർക്ക് നിലവിൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലോ ഡി.വൈ.എസ്.പി. ഓഫീസിന് സമീപത്തോ എത്തണം.ഓട്ടോറിക്ഷയെയും മറ്റും ആശ്രയിച്ച് ഇവിടെയെത്തുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ബസുകൾ എവിടെയാണ് നിർത്തുന്നതെന്ന് അറിയാത്ത സ്ഥിതിയുമുണ്ട്. മിക്ക സ്വകാര്യ ബസ്‌സ്റ്റാൻഡുകളിലും കെ.എസ്.ആർ.ടി.സി. കൂടി കയറാറുണ്ട്. സ്വകാര്യ ബസുകൾ നിർത്തിയാലും മൂസക്കുട്ടി സ്റ്റാൻഡിൽ സ്ഥലസൗകര്യമുള്ളതിനാൽ കെ.എസ്.ആർ.ടി.സി.യ്ക്കും യാത്രക്കാരെ കയറ്റിയിറക്കാനാകും. അങ്ങാടിപ്പുറം ഭാഗത്തുനിന്ന് വരുന്നവർ പലപ്പോഴും പെരിന്തൽമണ്ണ ടൗണിലെ ഗതാഗതക്കുരുക്കുമൂലം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത...