Tag: msf Pathaikkara

ബലി പെരുന്നാളിനോട് അനുബന്ധിച്ച് സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
Local

ബലി പെരുന്നാളിനോട് അനുബന്ധിച്ച് സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

Perinthalmanna RadioDate: 03-07-2023പെരിന്തൽമണ്ണ; മുനിസിപ്പാലിറ്റിയിലെ പാതായ്ക്കര കോവിലകംപടി എം.എസ്.എഫ്. യൂണിറ്റ് കമ്മിറ്റി ബലി പെരുന്നാളിനോട് അനുബന്ധിച്ച് 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായ് പെരിന്തൽമണ്ണ പിടിഎം ഗവണ്മെന്റ് കോളേജ് ഗ്രൗണ്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു. വാശിയേറിയ പോരാട്ടം പെരുന്നാൾ അവധിയിൽ കുട്ടികൾക്ക് പുതുമയേറിയതായി.യുപി സ്ട്രീറ്റ് സ്കൂൾപടി ജേതാക്കളായി.ടൂർണമെന്റിന് എം.എസ്.എഫ്. കോവിലകംപടി യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ "ലഹരിയെ തുരത്താം" എന്ന പ്രമേയത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരവും എം.എസ്.എഫ്. കോവിലകംപടി യൂണിറ്റ് സംഘടിപ്പിച്ചിരുന്നു.പരിപാടിക്ക് കുന്നത്ത് ഷംവീൽ, ഫാസിൽ മേലേതിൽ, ബാരിദ് കാട്ടുങ്ങൽ, സഹദ് പൊതിയിൽ, ഷഹൽ, അഫ്നാൻ കൈ നാറിയിൽ തുടങ്ങിയവർ നേതൃത്വം നൽകി. ......................................