Tag: MSP

<em>എം.എസ്.പി. മ്യൂസിയത്തിലേക്ക് ഇനി പൊതു ജനങ്ങൾക്കും കയറാം</em>
Local

എം.എസ്.പി. മ്യൂസിയത്തിലേക്ക് ഇനി പൊതു ജനങ്ങൾക്കും കയറാം

മലപ്പുറം: എം.എസ്.പി. ശതാബ്ദി പോലീസ് മ്യൂസിയത്തിൽ ഇനി പൊതുജനങ്ങൾക്കും കയറാം.അപൂർവ ചരിത്ര ശേഖരങ്ങൾ മ്യൂസിയത്തിലുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്കു പോകുന്ന റോഡിൽനിന്നാണ് മ്യൂസിയത്തിലേക്കുള്ള പ്രവേശനകവാടം.ശതാബ്ദി വാർഷികത്തോടനുബന്ധിച്ച് ജൂൺ 16-ന് മ്യൂസിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതുജനങ്ങൾക്ക് പ്രവേശനാനുമതി നീണ്ടത്.ഇവിടെ സൂക്ഷിച്ചിരിക്കുന്ന അപൂർവരേഖകളും ഭൂപടങ്ങളും ഗവേഷണവിദ്യാർഥികൾക്ക് ഉപകാരപ്പെടും. ബ്രിട്ടീഷ് രാജവംശകാലത്തെ ഉത്തരവുകൾ, വൈദ്യശാസ്ത്രം, നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ടവ ഇതിൽപ്പെടും. പുരാതനകാലം മുതലുള്ള ഇരുന്നൂറോളം ഭൂപടങ്ങളുണ്ട് മ്യൂസിയത്തിൽ.പഴയ മലബാർ, തിരുവിതാംകൂർ, കൊച്ചി, കർണാടക, തമിഴ്നാടിന്റെ ഭാഗങ്ങൾ, ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങൾ തുടങ്ങിയവയുടെ ഭൂപ്രകൃതി സൂക്ഷ്‌മമായി ര...