Tag: MukeshMLA

നടിയുടെ ലെെംഗിക പീഡന പരാതി; മുകേഷ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തു
Kerala, Latest

നടിയുടെ ലെെംഗിക പീഡന പരാതി; മുകേഷ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തു

കൊച്ചി: നടിയുടെ ലെെംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷിനെതിരെ കേസെടുത്തത്. കൊച്ചി സ്വദേശിയായ നടിയുടെ ഏഴ് പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണ് ഇത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നാണ് നടിയുടെ മൊഴി.ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴുപേർക്കെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. ജയസൂര്യയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്റോൻമെന്റ് പൊലീസാണ് ജയസൂര്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്ത് വച്ച് കടന്നുപിടിച്ച് ലെെംഗികമായി അതിക്രമം നടത്തിയെന...