ദിവേഷ്‌ലാലിന്റെ മോചനത്തിനുള്ള 46 ലക്ഷം രൂപയും സമാഹരിച്ചു
Perinthalmanna RadioDate: 10-05-2023പട്ടിക്കാട്: പാണക്കാട് മുനവ്വറലി തങ്ങളുടെ ആഹ്വാനത്തെത്തുടർന്ന് നാട്ടുകാർ ഒരുമെയ്യോടെ കൈകോർത്തപ്പോൾ ദിവേഷ് ലാലിന്റെ മോചനത്തിനുള്ള വഴിയും തുറന്നു. നിർത്തിയിട്ട വാഹനം അബദ്ധത്തിൽ പിറകോട്ടു നീങ്ങി ഈജിപ്ത് സ്വദേശി മരിച്ച സംഭവത്തിൽ വലമ്പൂർ, മുള്ള്യാകുർശ്ശി സ്വദേശി ദിവേഷ് ലാൽ ഖത്തറിൽ നിയമനടപടി നേരിടുകയാണ്. മോചനത്തിനായി അടയ്ക്കേണ്ടത് 46 ലക്ഷം രൂപയായിരുന്നു. ഭീമമായ ഈ തുക കണ്ടെത്താൻ നിർധനരായ കുടുംബത്തിന് മാർഗമുണ്ടായിരുന്നില്ല.ഈ മാസം പതിനാലിനു മുൻപ് അപകടത്തിൽമരിച്ച ഈജിപ്തുകാരന്റെ കുടുംബത്തിന് 46 ലക്ഷം രൂപ നഷ്ടപരിഹാരമായി കൈമാറിയാൽ മാത്രമേ ദിവേഷിനെ മോചിപ്പിക്കാനാവൂ. തുക കണ്ടെത്താൻ മറ്റു മാർഗങ്ങൾ ഇല്ലാതായതോടെയാണ് ദിവേഷ് ലാലിന്റെ കുടുംബം സഹായംതേടി പാണക്കാട്ടെത്തിയത്.പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ നേതൃത്വത്തിൽ നാട്ടുകാർ സമിതി രൂപവത്കരിച്ച് പ്രവർത്തനവും തുട...

