പണി തീരും മുൻപ് റോഡ് തുറന്നു; ഊട്ടി റോഡിൽ ഗതാഗത കുരുക്ക് രൂക്ഷം
Perinthalmanna RadioDate: 06-07-2023പെരിന്തൽമണ്ണ: നിർമാണം പൂർത്തിയാകുന്നതിന് മുൻപ് തുറന്നതോടെ ഊട്ടി റോഡിലെ മുണ്ടത്ത് പാലത്തിന് ഇരുവശവും സം സ്ഥാന പാതയിൽ ഗതാഗത കുരുക്ക് രൂക്ഷമായി. പാലത്തിന്റെ പടിഞ്ഞാറ് വശത്ത് പ്രവൃത്തി നടക്കുകയാണ്. അതിനാൽ പെരിന്തൽമണ്ണ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് പാലത്തിന്റെ കിഴക്കുവശം ചേർന്ന് പോകാൻ അനുമതി നൽകുകയായിരുന്നു. പാലത്തിന്റെ മുകൾ ഭാഗത്ത് പകുതി സ്ഥലം മാത്രമാണ് ഗതാഗത യോഗ്യം. അതു തന്നെ ടാറിങ് നടത്തിയിട്ടുമില്ല. ഏറെ സമയം എടുത്താണ് പാലത്തിന്റെ മുകളിലൂടെ വാഹനങ്ങൾ കടന്നു പോകുന്നത്. അതു കൊണ്ടു തന്നെ ഗതാഗത കുരുക്കും രൂക്ഷമാണ്. കഴിഞ്ഞ കുറെ താലൂക്ക് സഭകളിലായി ഉയർന്നു വരുന്ന അഭിപ്രായം കൂടി പരിഗണിച്ചാണ് പാലം ഒരു വശത്തേക്ക് മാത്രമായി തുറക്കുന്നത്. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ...