Tag: Munnar

മഞ്ഞുപുതച്ച് മൂന്നാര്‍; താപനില പൂജ്യത്തിനും താഴെ
Kerala

മഞ്ഞുപുതച്ച് മൂന്നാര്‍; താപനില പൂജ്യത്തിനും താഴെ

Perinthalmanna RadioDate: 11-01-2023മൂന്നാർ: വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കുംവിധം മഞ്ഞിൻറെ വെള്ളപ്പുതപ്പണിഞ്ഞ് മൂന്നാർ. ഈ വർഷം ഇതാദ്യമായി മൂന്നാറിലെ താപനില പൂജ്യത്തിനും താഴെയെത്തി. ചെണ്ടുവര, വട്ടവട തുടങ്ങിയ മേഖലകളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത്. അർധരാത്രി ഒരു മണിയ്ക്കു ശേഷം പുലർച്ചെ സൂര്യനുദിക്കുന്നത് വരെ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.മുൻവർഷങ്ങളെ അപേക്ഷിച്ച് ഡിസംബറിൽ മൂന്നാറിൽ സ്വാഭാവികമായുള്ള തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. പകരം ജനുവരി പകുതിയോടടുത്തപ്പോഴാണ് ഇത്തരത്തിൽ കടുത്ത ശൈത്യം രേഖപ്പെടുത്തുന്നത്.ബുധനാഴ്ച രാവിലെ മൂന്നാർ ടൗണിനോടു ചേർന്ന് കെ.ടി.ഡി.സി ടീ കൗണ്ടി റിസോർട്ടിനു സമീപത്തായി കനത്ത മഞ്ഞുവീഴ്ച ഉണ്ടായി. തേയിലത്തോട്ടങ്ങളിലും വലിയ തോതിലുള്ള മഞ്ഞു വീഴ്ചയാണുണ്ടായത്. ഇത് തേയിലയുടെ ഉത്പാദനത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ....
താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു;  മൂന്നാർ അതി ശൈത്യത്തിലേക്ക്
Kerala

താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു;  മൂന്നാർ അതി ശൈത്യത്തിലേക്ക്

Perinthalmanna RadioDate: 31-12-2022മൂന്നാർ: വൈകിയാണെങ്കിലും മൂന്നാർ അതി ശൈത്യത്തിലേക്ക്. താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. കൊച്ചി - മധുര ദേശീയ പാതയിൽ ലാക്കാട് എസ്റ്റേറ്റിൽ കുറഞ്ഞ താപനില  പൂജ്യം ഡിഗ്രി  രേഖപ്പെടുത്തി. മൈതാനങ്ങളിൽ വെള്ള വിരിച്ചനിലയിൽ മഞ്ഞ് വീഴ്ചയുണ്ടായി.മൂന്നാറിലും പരിസര പ്രദേശങ്ങളിലും കുറഞ്ഞ താപനില മൂന്ന് ഡിഗ്രിയായിരുന്നു. എസ്റ്റേറ്റ് മേഖലകളിൽ നാല് മുതൽ അഞ്ച് ഡിഗ്രി വരെയാണ്. വരും ദിവസങ്ങളിൽ താപനില കുറഞ്ഞ് മൈനസിൽ എത്തുമെന്ന്‌ കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.നവംബർ മുതൽ ഫെബ്രുവരി വരെയാണ് മൂന്നാറിലെ കുളിർകാലം. എന്നാൽ കാലാവസ്ഥയിലുണ്ടായ മാറ്റം ഇത്തവണ മൂന്നാറിൽ തണുപ്പ് വൈകാൻ കാരണമായി.  ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച്  ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദ...