മുസ്‌ലിംലീഗ് പെരിന്തൽമണ്ണ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു
Perinthalmanna RadioDate: 04-02-2023പെരിന്തൽമണ്ണ: ശനിയാഴ്ച നടക്കേണ്ട മുസ്‌ലിം ലീഗ് പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞമാസം നടന്ന ഏലംകുളത്തെ മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് മുഴുവൻ കൗൺസിലർമാരെയും അറിയിക്കാതെ ചട്ടവിരുദ്ധമായി നടത്തിയതാണെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുൻഭാരവാഹികൾ ഉൾപ്പെടെ ഒരുവിഭാഗം കോടതിയെ സമീപിച്ചിരുന്നു.പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് വിഷയം തീരുമാനമാകാതെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് നടത്തുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ജനുവരി 20-ന് പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തുമെന്ന് കൗൺസിലർമാരെ നേരത്തെ വരണാധികാരി അറിയിച്ചിരുന്നു. എന്നാൽ ഇത് മാറ്റിവെക്കുകയും 25-ന് പകുതിയോളം കൗൺസിലർമാരെയും അറിയിക്കാതെ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നുവെന്നാണ് പരാതി. 115 കൗൺസിലർമാരാണ് ഏലംകുളത്ത...