അങ്ങാടിപ്പുറം മുതുവറ ക്ഷേത്രത്തിലെ തീർഥക്കുളം നവീകരണം തുടങ്ങി
Perinthalmanna RadioDate: 21-03-2023അങ്ങാടിപ്പുറം: അങ്ങാടിപ്പുറം മുതുവറ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉപയോഗ ശൂന്യമായ തീർഥക്കുളം നവീകരണം തുടങ്ങി. വെള്ളം വറ്റിച്ച് ചെളിയും പായലും നീക്കം ചെയ്യുന്ന ജോലിയാണ് നടക്കുന്നത്. പിന്നീട് കുളം കെട്ടി മോടിപിടി പ്പിച്ച് നവീകരിക്കും. ഒരു കോടി രൂപ ചെലവു വരുന്ന പദ്ധതികളാണ് നവീകരണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്നത്.ഒരേക്കർ വിസ്തൃതിയുള്ള കുളത്തിൽ വെള്ളം മലിനമായതിനെ തുടർന്ന് മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയിരുന്നു. വെള്ളത്തിൽ എണ്ണ പാറിക്കിടക്കുന്ന അവസ്ഥയും ദുർഗന്ധവും ഉണ്ടായി. അഞ്ച് മാസത്തിൽ ഏറെയായി കുളം പൂർണമായും ഉപയോഗ ശൂന്യമായി. ക്ഷേത്രത്തിന് അടുത്തുള്ള വീടുകളിലെ കിണറുകളിലെ ജല സമൃദ്ധിക്ക് കാരണം മുതുവറക്കുളമാണ്. കുളം കേടായതോടെ പരിസരത്തെ വീടുകളിലെ കിണർ വെള്ളത്തിലും എണ്ണപ്പാടയും നിറം മാറ്റവും കാണപ്പെട്ടു.വെള്ളം മലിനമായ സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര സ...







