പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും
Perinthalmanna RadioDate: 18-06-2023പെരിന്തല്‍മണ്ണ: പെരിന്തലമണ്ണ നിയോജക മണ്ഡലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്‌ഥരുടെയും ജനപ്രതിനമിധികളുടെയും സംയുക്‌ത യോഗത്തില്‍ തീരുമാനിച്ചു.നജീബ് കാന്തപുരം എം.എല്‍.എ. യോഗം ഉദ്‌ഘാടനം ചെയ്‌തു. വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്‌തഫ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്‌ടര്‍ ആര്‍. രേണുക നിലവിലെ പകര്‍ച്ച വ്യാധികളുടെ സ്‌ഥിതി ഗതികള്‍ വിവരിച്ചു. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി 4, പുലാമന്തോള്‍ 3, കീഴാറ്റൂര്‍ 6, ഏലംകുളം 6, ആലിപ്പറമ്ബ് 17, താഴേക്കോട് 11, വെട്ടത്തൂര്‍ 25, മേലാറ്റൂര്‍ 28, എടപ്പറ്റ 18 എന്നിങ്ങനെയാണ് ഈ വര്‍ഷം ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. മലയോര പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി ...







